ലണ്ടന്‍:2006 -ല്‍ ബ്രിട്ടന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ത്വരിത ഗതിയില്‍ എടുത്ത തീരുമാനങ്ങള്‍ നൂറ്റാണ്ടുകളായി പരിപാലിച്ചു പോരുന്ന ലണ്ടന്‍ നഗരത്തിന്റെ സാംസ്കാരിക പൈതൃകം നഷടമാക്കുന്നു.ലണ്ടന്‍ നഗരത്തിലെ ചെറുതും വലുതുമായ എല്ലാ നിര്‍മ്മിതികള്‍ക്കും വാസ്തുകലയില്‍ ഇംഗ്ലീഷ് പാരമ്പര്യത്തിന്റെ പ്രൌഡി കാത്ത്സൂക്ഷിക്കണം എന്ന് 2006 കാലം വരെ ആസൂത്രണ വിഭാഗം നിഷ്കര്‍ഷിച്ചിരുന്നു.
സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ,കെട്ടിട നിര്‍മ്മാണ മേഖലിയില്‍ തോഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി, പാരമ്പര്യത്തിന്റെ മകുടം ചാര്‍ത്തി നിന്നിരുന്ന ലണ്ടന്‍ നഗരത്തിന്റെ തെക്ക് ഭാഗത്ത് നിരവധി വന്‍ കെട്ടിടങ്ങള്‍ക്ക് ചട്ടങ്ങളില്‍ ഇളവു നല്കി നിര്‍മ്മാണനുമതി ലഭിച്ചു.സെന്റ് പോള്‍സ് പള്ളിക്ക് തെക്ക് ഭാഗത്ത് തെംസ് നദീതീരത്ത് ഉയരുന്ന ഏതാണ്ടെല്ലാ കെട്ടിടങ്ങളും തന്നെ ഇരുപതും മുപ്പതും നിലകള്‍ ഉള്ളവയാണ്.
ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പണികള്‍ പൂര്‍ത്തിയായാല്‍ അമിതമായി തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങളായ ഹോങ്കോംഗ് ,ദുബായ് തുടങ്ങിയവയുടെ അവസ്ഥയിലേക്ക് ലണ്ടന്‍ അധഃപ്പതിക്കുമെന്ന് അധികൃതര്‍ക്ക് ഔദ്യോഗികമായി തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു.ലണ്ടന്‍ നഗരത്തിന്റെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന നിഗല്‍ ബാര്‍ക്കര്‍ എന്ന ഏജന്‍സിയാണ് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ലോക സാമ്പത്തിക തലസ്ഥാനമായ ലണ്ടന്‍ നഗരത്തില്‍ ഇപ്പോള്‍ തന്നെ 55% വിദേശികളാണ്.നിലവിലെ വിദേശ നിക്ഷേപങ്ങള്‍ യഥാര്‍ത്ഥ്യം ആകുന്നതോടെ വിദേശികളുടെ എണ്ണം ഇനിയും ക്രമാതീതമായി വര്‍ദ്ധിക്കും എന്നാണ് അധികൃതര്‍ ഭയപ്പെടുന്നത്.