728-pixel-x-90-2-learn
728-pixel-x-90
<< >>

ലണ്ടന്‍ ട്യൂബ് സമരം തുടരുന്നു :ആയിരങ്ങള്‍ വലഞ്ഞു

ലണ്ടന്‍ : ട്യൂബ് (ട്രെയിന്‍) തൊഴിലാളി സമരം നഗര ജീവിതം താറുമാറായി.ഇന്നലെ ആരംഭിച്ച 48 മണിക്കൂര്‍ ട്യൂബ് സമരം ഇന്ന് കൊണ്ട് അവസാനിക്കും.എന്നാല്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തണം എങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ എടുക്കും എന്നാണ് കരുതുന്നത്.

വി വി ഐ പി കള്‍ അടക്കമുള്ള ലണ്ടന്‍ നിവാസികള്‍ യാത്രകള്‍ക്കായി കൂടതലായും ആശ്രയിക്കുന്നത് ട്യൂബ് സര്‍വ്വീസുകളെയാണ് Bakerloo line,Central line,Circle line,District line,Hammersmith & City line,Jubilee line,Metropolitan line,Piccadilly line,Victoria line,Waterloo & City line,Northern line എന്നിങ്ങനെ നിരവധി ട്യൂബ് സര്‍വ്വീസുകളാണ് മദ്ധ്യ ലണ്ടനില്‍ ദൈനംദിന യാത്രക്കായി വന്‍ ബിസിനസ്സ്കാര്‍ അടക്കമുള്ളവര്‍ ആശ്രിയിക്കുന്നത്.

ടിക്കറ്റ് വിതരണതിനടക്കം യന്ത്രവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ആയിരത്തോളം ട്യൂബ് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.ഇത് വഴി 50 മില്യണ്‍ പൌണ്ട് പ്രതിവര്‍ഷം ലഭിക്കാം എന്നാണ് കരുതുന്നത്.

ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം അനാവിശ്യമാണ് എന്ന് ലണ്ടന്‍ മേയര്‍ പ്രതികരിച്ചു.ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ആരെയും നിര്‍ബന്ധമയി പിരിച്ച് വിടുന്നില്ല.സ്വമേധയാ പിരിഞ്ഞു പോകാന്‍ 960 ജീവനക്കാര്‍ മുന്‍പോട്ടു വന്നിട്ടുണ്ട്.നിര്‍ബന്ധ റിഡണ്ടന്‍സി നല്‍കുന്നു എന്ന പ്രചരണം നിര്‍ഭാഗ്യകരമാണ്.ആധുനികവല്‍ക്കരണത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ല.അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ലജ്ജാകരമായ സമരം’ എന്നാണ് ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.പ്രതിപക്ഷ നേതാവും ലേബര്‍പാര്‍ട്ടി നേതാവുമായ എഡ് മിലിബാന്‍ഡ് സമരത്തിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു

David Cameron ‏@David_Cameron  Feb 4

Bob Crow’s Tube strike is shameful, bringing misery to millions of Londoners. Ed Miliband should condemn it now: no ‘ifs’ and no ‘buts’.

Leave a Reply