728-pixel-x-90-2-learn
728-pixel-x-90
<< >>

ലണ്ടനേക്കാള്‍ തണുത്ത് മരവിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിഭയങ്കരമായ തണുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റീരിയോളജിക്കല്‍ വകുപ്പ് രേഖപ്പെടുത്തിയ താപനില കുറഞ്ഞ് കുറഞ്ഞ് 6.4 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി.തണുപ്പുള്ള നഗരമായലണ്ടനേക്കാളും ഷിംലയേക്കാളും അതിഭയങ്കരമായ ശൈത്യമാണ് ഡല്‍ഹി അടുത്ത ദിവസങ്ങളിലായി നേരിടുന്നത്.

മുഴുവുന്‍ സമയങ്ങളിലും ഇവിടെ മഞ്ഞ് മൂടിയ അന്തരീക്ഷമാണ്.മൂടല്‍ മഞ്ഞ് കാരണം ദിശ നിയന്ത്രിക്കാനാകാതെ തിങ്കളാഴ്ച്ച അമ്പതോളം ട്രെയിന്‍ സര്‍വീസുകളാണ് തലസ്ഥാന നഗരിയില്‍ റദ്ദാക്കിയത്.താപനിലയില്‍ വര്‍ദ്ധനയുണ്ടായാല്‍ തന്നെയും 14,15 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകുന്നില്ലെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പ് വ്യക്തമാക്കി.

കടുത്ത മൂടല്‍ മഞ്ഞ്‌ വാഹനഗതാഗതവും അപകട ഭീതിയിലാക്കിയിരിക്കുകയാണ്‌.ഇതിനിടെ വടക്കേ ഇന്ത്യയില്‍ ദിവസങ്ങളായി തുടരുന്ന അതിശൈത്യത്തെ തുടര്‍ന്ന് വിവിധയിടങ്ങളിലായി നാല് പേര്‍ മരണമടഞ്ഞു.

INDIANEWS24 NEWDELHI

Leave a Reply