728-pixel-x-90-2-learn
728-pixel-x-90
<< >>

ലണ്ടനില്‍ പുതിയ രാജകുമാരി ജനിച്ചു

ലണ്ടന്‍: വില്യം രാജകുമാരന്റെ ഭാര്യയായ കെയ്റ്റ് മിഡില്‍ടണ്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി.ശനിയാഴ്ച്ച രാവിലെ 8.34ന് ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചാണ് കെയ്റ്റ് പണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കുഞ്ഞിന് 3.3 കിലോഗ്രാം ഭാരമുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും വാര്‍ത്ത പുറത്തുവിട്ട കെന്‍സിംഗ്ടണ്‍ കൊട്ടാരം വക്താവ് അറിയിച്ചു.

കുഞ്ഞിന് ഇതുവരെ പേരിട്ടിട്ടില്ല. രണ്ടു ദിവസത്തിനകം പേരിടും.2011 ഏപ്രില്‍ 11നാണ് വില്യമും കെയ്റ്റ് മിഡില്‍ടണും വിവാഹിതരായത്.2013ല്‍ ആദ്യ കുഞ്ഞ് പ്രിന്‍സ് ജോര്‍ജ് ജനിച്ചത് ലിന്‍ഡോ വിംഗ് ആശുപത്രിയിലായിരുന്നു.

കുഞ്ഞ് പിറന്ന വാര്‍ത്ത കൊട്ടാരം വക്താവ് അറിയിച്ചയുടന്‍ കൊട്ടാരത്തിന് പുറത്ത് കാത്തു നിന്ന ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ ആഹ്‌ളാദാരവം മുഴക്കി. രാജകുമാരി പിറന്നു എന്നവര്‍ ഉറക്കെ വിളിച്ചു പറഞ്ഞ് സന്തോഷം പങ്കിട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു.

കുഞ്ഞ് പിറക്കുംമുന്പ് തന്നെ വാതുവയ്പുകാര്‍ പെണ്ണാണെന്ന് ഉറപ്പിച്ചിരുന്നു. പെണ്‍കുഞ്ഞ് പിറന്നതോടെ പേര് സംബന്ധിച്ചും വാതുവയ്പ് തുടങ്ങിയിട്ടുണ്ട്.

INDIANEWS24.COM LONDON

Leave a Reply