728-pixel-x-90-2-learn
728-pixel-x-90
<< >>

ലണ്ടനില്‍ ജസീന്തയുടെ അനുസ്മരണച്ചടങ്ങ്

ലണ്ടന്‍: ലണ്ടനില്‍ ആത്മഹത്യ ചെയ്ത നഴ്‌സ് ജസീന്ത സല്‍ദാഞ്ഞയുടെ അനുസ്മരണച്ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് ബ്രിസ്റ്റലിലെ സെന്‍റ്. തെരേസ പള്ളിയില്‍ നടന്നു. അവരുടെ ഭര്‍ത്താവ് ബെനെഡിക്ട് ബര്‍ബോസയും മക്കളായ ജുനാലും ലിഷയും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

അള്‍ത്താരയുടെ മുമ്പില്‍ ജസീന്തയുടെ ചിത്രം വെച്ചായിരുന്നു ചടങ്ങുകള്‍. ഒരുമണിക്കൂര്‍ നീണ്ട ചടങ്ങിന് ഫാ. ടോം ഫിനെഗാന്‍ നേതൃത്വം നല്‍കി. ചടങ്ങിനിടെ അവരെക്കുറിച്ചുള്ള ഭര്‍ത്താവിന്റെയും മക്കളുടെയും അനുസ്മരണക്കുറിപ്പുകള്‍ ഫാ. ടോം വായിച്ചു. ജസീന്ത ജോലി ചെയ്തിരുന്ന കിങ് എഡ്വേഡ് ഏഴാമന്‍ ആസ്പത്രിയിലും അനുസ്മരണച്ചടങ്ങുകള്‍ ഉണ്ടായിരുന്നു. ശവസംസ്‌കാരത്തിനായി ജസീന്തയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

ഗര്‍ഭാലസ്യം മൂലം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേംബ്രിജ് പ്രഭ്വി കെയ്റ്റ് മിഡില്‍ടന്റെ ആരോഗ്യവിവരം ചോര്‍ത്താന്‍ വ്യാജഫോണ്‍വിളി നടത്തിയ ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കിമാര്‍ക്ക് വിവരം കൈമാറിയത് ജസീന്തയായിരുന്നു. കബളിപ്പിക്കപ്പെട്ടതിലുള്ള മനഃസംഘര്‍ഷം മൂലം അവര്‍ ജീവനൊടുക്കുകയായിരുന്നു.

Leave a Reply