728-pixel-x-90-2-learn
728-pixel-x-90
<< >>

ലണ്ടനില്‍ ഒരു സ്ക്വയര്‍ മീറ്ററിന്റെ വില £10,854 ( പത്തര ലക്ഷം രൂപയ്ക്ക് മുകളില്‍ )

ലണ്ടന്‍ : മധ്യലണ്ടനിലെ വസ്തു വിപണിയില്‍ വില നിശ്ചയിക്കാനുള്ള മാനദണ്ഡം സ്ക്വര്‍ മീറ്റര്‍ കണക്കില്‍ ആകുന്നു.നിലവില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള പ്രദേശങ്ങളില്‍ സ്ക്വയര്‍ മീറ്ററിന് £10,854 എന്ന നിലയിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്.

കെട്ടിടത്തിന്റെയും മുറികളുടെയും അളവില്‍ കണക്ക് കൂട്ടുന്നതിനു പകരം സ്ക്വയര്‍ മീറ്ററില്‍ കണക്ക് കൂട്ടാന്‍ പാകത്തിലുള്ള വര്‍ദ്ധനവില്‍ അസ്വഭാവികത ഒന്നും ഇല്ല എന്ന നിലപാടാണ് അധികൃതര്‍ക്ക് ഉള്ളത്.

2009 ന് ശേഷം മധ്യ ലണ്ടനില്‍ വസ്തു വില (50% ) ത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഉണ്ടായ ഏറ്റവും വലിയ വ്യതിയാനം, യു.കെ യിലെ എല്ലാ നഗരങ്ങളിലും ആനുപാതികമായി വില വര്‍ദ്ധിക്കുക എന്നതില്‍ നിന്നും വ്യത്യസ്തമായി പ്രധാന നഗരങ്ങളെ കെന്ദ്രീകരിച്ച് വില വര്‍ദ്ധിക്കുന്ന രീതിയിലേയ്ക്ക് വസ്തു വിപണി മാറി എന്നതാണ്.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി വസ്തു വിപണിയില്‍ വിലക്കയറ്റം നടക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ എങ്കിലും പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല.

Leave a Reply