jio 800x100
jio 800x100
728-pixel-x-90
<< >>

ലണ്ടനില്‍ ആള്‍കൂട്ടത്തിനിടയിലേക്ക് കാറോടിച്ചുകയറ്റി

ലണ്ടന്‍: ലോകപ്രശസ്തമായ ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന് അടുത്ത് നടപ്പാതിയില്‍ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി അപകടമുണ്ടാക്കി. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണ പദ്ധതിയാണോയെന്ന വിവരം ഇവിടത്തെ മട്രോപൊളീറ്റന്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

മ്യൂസിയത്തിന് പുറത്ത് ആളുകള്‍ തിങ്ങിനിറഞ്ഞ നടപ്പാതയിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സൗത്ത് കെന്‍സിംഗടണിലെ എക്‌സിബിഷന്‍ റോഡില്‍ നിന്നും സംശയകരമായി ഒരാളെ പിടികൂടിയിട്ടുണ്ട്. ലാസ് വേഗസിലുണ്ടായ അക്രമണ സംഭവത്തെ തുടര്‍ന്ന് അന്വേഷണം ദ്രുതഗതിയില്‍ കാര്യപ്രാപ്തിയോടെ മുന്നേറുകയാണ്. ലോകത്തെ ഞെട്ടിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ 89 പേരാണ് മരണമടഞ്ഞത്.

INDIANEWS24.COM London

Leave a Reply