അറസ്റ്റില്‍ ആയവരില്‍ മലയാളിയും:
അനധികൃതര്‍ക്ക് ജോലി നല്കിയ കടയുടമ 30000പൌണ്ട് പിഴ അടക്കണം :
London:ലണ്ടനിലെ വിവിധയിടങ്ങളില്‍ ഉള്ള ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ എമിഗ്രേഷന്‍ വിഭാഗം റെയ്ഡ് നടത്തി. ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ ആറു അനധികൃത ജോലിക്കാര്‍ അറസ്റ്റിലായതായി ഹോം ഓഫിസ് പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.വിദ്യാര്‍ത്ഥി ആയി യുകെയില്‍ എത്തിയ 29 കാരനായ ഒരു മലയാളിയും അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഉണ്ട് എന്നാണ് അറിയുന്നത്.ഇയാള്‍ വിസാ കാലാവധി പൂര്‍ത്തിയായ ശേഷവും റസ്റ്റോറന്റി;ലെ ജോലിയുമായി യുകെയില്‍ തങ്ങുകയായിരുന്നു.
അറസ്റ്റിലായ ആറു പേരെയും ഇപ്പോള്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത്.വൈകാതെ എല്ലാവരെയും തന്നെ ഡിപോര്‍ട്ട് ചെയ്യും .
അനധികൃതമായി യുകെയില്‍ തങ്ങി ജോലി ചെയ്യുന്നവര്‍ ഈ രാജ്യത്തെ നികിതി ദായകര്‍ക്ക് വലിയ ദ്രോഹം ആണ് ചെയ്യുന്നത് എന്നും അത് കൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരം രീതികള്‍ വച്ച് പൊറിപ്പിക്കില്ല എന്നും തെംസ് വാലി ആന്‍ഡ് സറെ ഹോം ഓഫിസ് അറിയിച്ചു.
അനധികൃരായ ആളുകള്‍ക്ക് ജോലി നല്കിയ കുറ്റത്തിന് ഓരോ കടയുടമക്കും 10,000 പൌണ്ട് പിഴ അടക്കാന്‍ ഹോം ഓഫിസ് ഉത്തരവു നല്‍കിയിട്ടുണ്ട്.അറസ്റ്റിലായ ആറു പേരില്‍ മൂന്ന് പേര് പ്രശസ്തമായ ബ്ലൂ മിന്റ് എന്ന ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നാണ് പിടിയിലായത്.ലണ്ടന്‍ എപ്സമിലെ വാട്ടര്‍ ലൂ റോഡില്‍ ആണ് ‘ബ്ലൂ മിന്റ്’ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ഉടമ 30000പൌണ്ട് പിഴ അടക്കണം.
www.indianews24.com/uk