728-pixel-x-90-2-learn
728-pixel-x-90
<< >>

ലണ്ടനിലും മാഞ്ചസ്റ്ററിലും വസ്തു വിപണി അനിയന്ത്രിതമായി കുതിക്കുന്നു

ലണ്ടന്‍ :യുകെ യിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ലണ്ടനിലും മാഞ്ചസ്റ്ററിലും വസ്തു വിപണി അനിയന്ത്രിതമായി കുതിച്ചു കയറുകയാണെന്നു കണക്കുകള്‍ .

ലണ്ടനിലെ വീടുകളുടെ ശരാശരി വില £362,699 പൌണ്ടാണ് ഇപ്പോള്‍ നിലവിലുള്ളത്.രാജ്യത്തെ ആകെ ശരാശരി വില £180,264 ആയിരിക്കുമ്പോഴാണ് ലണ്ടനിലെ ശരാശരി വില അതിന്റെ ഇരട്ടിയില്‍ കൂടുതലായി വര്‍ദ്ധിചിരിക്കുന്നത്.

റിസെഷന്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മധ്യ ലണ്ടനിലെ വീടുകളുടെ വിലയെ ബാധിച്ചിരുന്നില്ല.എന്നാല്‍ അതിനു ശേഷം യുകെയിലെ മറ്റ് പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങിയ വര്‍ദ്ധനവിന് ആനുപാതികമായി വര്‍ദ്ധിക്കുകയും ചെയിതു.

നേഷന്‍ വൈഡ് പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി 9.5% വര്‍ദ്ധനവാണ് പ്രതിവര്‍ഷം വസ്തു വിപണിയില്‍ യുകെയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മധ്യ ലണ്ടന്‍ കഴിഞ്ഞാല്‍ വീടുടകളുടെ വില ഏറ്റവും കൂടുതല്‍ വര്ദ്ധിചിരിക്കുന്നത് മാഞ്ചസ്റ്റര്‍ പ്രദേശത്താണ്.പ്രതിവര്‍ഷം 18% വര്‍ദ്ധനവാണ് ഈ പ്രദേശത്തെ വസ്തു വിപണിയില്‍ ഉണ്ടാy

വീടുകളുടെ ശരാശരി വിലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പ്രവിശ്യ നോര്‍ത്തേണ്‍ അയര്‍ലണ്ടാണ് £114,495.ഡിറ്റാച്ചഡ്,സെമി ഡിറ്റാച്ഡ് ,ടൌണ്‍ ഹൌസസ് എന്നിങ്ങനെ എല്ലാ തരത്തിലും ഉള്ള വീടുകളുടെ ശരാശരി വിലയാണ് വിപണിയുടെ ശരാശരി വിലയായി കണക്കാക്കുന്നത്.

വെയില്‍സിലെ ശരാശരി വില £139,911 ,സ്കോട്ലാന്‍ഡില്‍ £138,386 ആണ് ശരാശരി വില.2007 ന് ശേഷം ഏറ്റവും കൂടുതല്‍ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് സ്കോട്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമാണ്.

 

Leave a Reply