728-pixel-x-90-2-learn
728-pixel-x-90
<< >>

ലജ്ജിക്കൂ, ഇന്ത്യയില്‍ 1.4 കോടി അടിമകള്‍

ന്യൂഡല്‍ഹി: ലോകമാകെ മൂന്നു കോടി അടിമകള്‍. അതില്‍ പകുതിയും ഇന്ത്യയില്‍. അടിമത്തത്തിന്റെ പുതിയ രീതികളെക്കുറിച്ച് ഓസ്ട്രേലിയ കേന്ദ്രമാക്കിയുള്ള മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തിലാണ് ഇന്ത്യ നാണംകെട്ടത്‌.
അമേരിക്കയും കാനഡയും ബ്രിട്ടനും ഉള്‍പ്പെടുന്ന വികസിതരാജ്യങ്ങളില്‍പോലും ചെറുതും വലുതുമായ രീതിയില്‍ അടിമത്തം നിലവിലുണ്ടെന്ന് വോക്ക് ഫ്രീ ഫൌണ്ടേഷന്‍ എന്ന സംഘടനയുടെ പഠനം പറയുന്നു. പ്രതിഫലം ഇല്ലാതെ ജോലി ചെയ്യുന്ന എല്ലാവരെയും ആധുനിക അടിമകളായി കണക്കാക്കിയാണ് പഠനം. പരമ്പരാഗതമായി അടിമവേല ചെയ്യുന്നവര്‍, ലൈംഗികചൂഷണത്തിനായി തടവിലാക്കപ്പെടുകയോ നിര്‍ബന്ധിതവിവാഹത്തിനുഇരയാകുകയോ ചെയ്തവര്‍ തുടങ്ങിയവരൊക്കെ ആധുനിക അടിമകളുടെ ഗണത്തില്‍പ്പെടുന്നു.
പരമ്പരാഗതമായി ചില വ്യവസായമേഖലകളില്‍ കടം വീട്ടാനും മറ്റുമായി പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നവര്‍, ബാലവേലക്കാര്‍, നിര്‍ബന്ധിതവിവാഹത്തിന് വിധേയരായവര്‍, വ്യഭിചാരശാലകളില്‍ കുടുങ്ങിയവര്‍ തുടങ്ങി ആധുനിക അടിമത്തത്തിന്റെ എല്ലാ രൂപങ്ങളും ഇന്ത്യയില്‍ ദൃശ്യമാണെന്നു പഠനം പറയുന്നു. ഇന്ത്യയില്‍ അടിമവേല ചെയ്യുന്നവരുടെ എണ്ണം 1.4 കോടി വരുമെന്നാണ് കണക്കുകള്‍. ചൈന,പാക്കിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യങ്ങളാണ്‌ അടിമകളുടെ എണ്ണത്തില്‍ഇന്ത്യക്ക് തൊട്ടുപിന്നില്‍.
എന്നാല്‍, ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ആഫ്രിക്കന്‍ രാജ്യമായ മൌറിടാനിയയാണ് മുന്നില്‍. 38 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്ത് 160000 ആണ് അടിമകളുടെ എണ്ണം. ആഫ്രിക്കന്‍ രാജ്യംതന്നെ ആയ ഹൈത്തിയാണ് രണ്ടാമത്.
വികസിതരാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും അടിമത്തം നിലനില്‍ക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പഠനം പുറത്തുവിടുന്നത്. കാനഡയില്‍ 5863 അടിമകളുണ്ട്.

Leave a Reply