728-pixel-x-90-2-learn
728-pixel-x-90
<< >>

ലങ്കേഷ് പത്രികയും രണ്‍ജി പണിക്കരുടെ “പത്ര”വും ഗൌരി ലങ്കേഷ് പത്രികയും

ബെംഗളൂരു: രണ്ജിപണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത പത്രം എന്ന ചിത്രത്തിലെ മഞ്ജൂ വാര്യരും മുരളിയും അവതരിപ്പിച്ച കഥാപത്രങ്ങളോട് അനിതരണസാധാരണമായ pathram posterസാമ്യമുണ്ട് ബെംഗളൂരുവില്‍ അക്രമികളുടെ വെടിയേറ്റു മരിച്ച ഗൌരി ലങ്കേഷിന്‍റെയും പിതാവ് ലങ്കേഷിന്റെയും ജീവിത കഥ. വലതുപക്ഷ തീവ്രവാദത്തിനെതിരായി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൌരി ലങ്കേഷ്.കര്‍ണാടകത്തിലെ സാധാരണക്കാരുടെയും ദളിതരുടെയും സ്ത്രീകളുടെയും ശബ്ദമായിരുന്നു ലങ്കേഷ് പത്രിക. രാഷ്ട്രീയ രംഗത്തെ ദുഷിച്ച പ്രവണതകള്‍ക്കെതിരെയും വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ശക്തമായി പോരാടാന്‍ ലങ്കേഷ് പത്രിക എക്കാലവും മുന്‍പിലുണ്ടായിരുന്നു. കന്നഡ പത്രപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ലങ്കേഷ് പത്രികയ്ക്ക് സാധിച്ചു.

ഗൗരി ലങ്കേഷിന്റെ പിതാവ് പി. ലങ്കേഷ് ആണ് 1980ല്‍ ലങ്കേഷ് പത്രിക ആരംഭിക്കുന്നത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മാതാവുമായിരുന്നു ലങ്കേഷ് .ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ജോലി ജോലി ഉപേക്ഷിച്ചാണ്  അദ്ദേഹം വാരിക ആരംഭിക്കുന്നത്.1980 മുതല്‍ 2000 വരെ ലങ്കേഷ് തന്നെയായിരുന്നു ലങ്കേഷ് പത്രികയെ നയിച്ചിരുന്നത്. പ്രചാരത്തിന്റെ ഒരു ഘട്ടത്തില്‍ 25 ലക്ഷം പേര്‍ വരെ ലങ്കേഷ് പത്രിക വായിച്ചിരുന്നു. നാലര ലക്ഷം കോപ്പികള്‍ അച്ചടിച്ചിരുന്ന കാലവും ലങ്കേഷ് പത്രികയ്ക്കുണ്ടായിരുന്നു.

പി. ലങ്കേഷ്, ലങ്കേഷ് പത്രിക ആരംഭിച്ചതു മുതല്‍ പിന്നീടിങ്ങോട്ട് ഒരിക്കല്‍ പോലും പരസ്യം സ്വീകരിച്ചിട്ടില്ല. ഒരു വിധത്തിലുമുള്ള സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കുന്നതിനായിരുന്നു പരസ്യം പോലും p-lankeshഒഴിവാക്കുന്നതിനുള്ള കടുത്ത തീരുമാനം പി. ലങ്കേഷ് എടുത്തത്. വാരിക വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ് വാരികയുടെ ചിലവുകള്‍ കണ്ടെത്തിയിരുന്നത്. ലങ്കേഷ് സ്ഥാപിച്ച പ്രസിദ്ധീകരണ ശാലയില്‍നിന്നുള്ള വിദ്യാഭ്യാസ ഗ്രന്ഥങ്ങള്‍ വിറ്റുകിട്ടുന്ന വരുമാനവും ലങ്കേഷ് പത്രികയുടെ മുന്നോട്ടു പോക്കിന് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം എന്നത് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായിരുന്നു. ഇതേ പാതയിലൂടെയാണ് മകള്‍ ഗൗരിയും സഞ്ചരിച്ചിരുന്നത്. 50 പേരടങ്ങുന്ന ഒരു സംഘമാണ് പത്രികയ്ക്കായി പ്രവര്‍ത്തിച്ചിരുന്നത്. 2000ല്‍ ലങ്കേഷ് മരിച്ചതോടെ മകന്‍ ഇന്ദ്രജിത് ലങ്കേഷ് വാരികയുടെ ചുമതല ഏറ്റെടുത്തു. ഗൗരി ലങ്കേഷ് എഡിറ്ററുമായി. എന്നാല്‍ അധിക കാലം ഈ വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല.ലങ്കേഷ് പത്രികയുടെ പ്രത്യയശാസ്ത്രപരമായ നിലപാട് സംബന്ധിച്ച് ഇന്ദ്രജിത്തും ഗൗരിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ഗൗരി സ്വീകരിച്ചിരുന്ന തീവ്ര ഇടതുപക്ഷ അനുകൂല നിലപാടുകളാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഇന്ദ്രജിത്ത് അരോപിച്ചിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍ താന്‍ സജീവമാകുന്നതാണ് ഇന്ദ്രജിത്തിന് അഭിപ്രായവ്യത്യാസമുണ്ടാക്കുന്നതെന്ന് ഗൗരിയും പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ ‘ഗൗരി ലങ്കേഷ് പത്രികെ’ ആരംഭിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ മുഖം നോക്കാതെ നിര്‍ഭയമായി ഏറ്റമുട്ടാന്‍ തന്റെ വാരികയെ ഗൗരി ലങ്കേഷ് ഉപയോഗപ്പെടുത്തി.

നിഷ്കരുണം വധിക്കപ്പെടുന്ന  ശേഖരന്‍റെ (മുരളി അവതരിപ്പിച്ച കഥാപാത്രം ) ജാഗ്രത പത്രവും ലങ്കേഷ് സ്ഥാപിച്ച ലങ്കേഷ് പത്രികയും പുലര്‍ത്തിയിരുന്ന ആശയങ്ങളും അതിനോട് എതിരാളികള്‍ സ്വീകരിച്ച ഹിംസാത്മക സമീപനവും ഏകദേശം ഒന്ന് തന്നെയായിരുന്നു.പത്രസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി അവസാന നിമിഷം വരെ ശക്തമായി നിലകൊള്ളാന്‍ ലങ്കേഷ് പത്രികയ്ക്കും ഗൗരിയ്ക്കും സാധിച്ചു. ഇനിയും അത്തരം തീ നാളങ്ങള്‍  ഉണ്ടാകേണ്ടിയിരിക്കുന്നു ഒപ്പം അവ അണയാതെ നോക്കേണ്ട ബാധ്യത അഭിപ്രായസ്വാതന്ത്ര്യം പണയം വയ്ക്കാന്‍ തയാറാകാത്ത ഓരോ വ്യക്തിക്കുമാണ്.

Indianews Bengaluru

 

Leave a Reply