ലക്നൗ:ലോകത്തെ ഞെട്ടിച്ച കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യു പി തലസ്ഥാനമായ ലക്നൗവില്‍ വെടിക്കെട്ടിനും പടക്കങ്ങള്‍ക്കും നിരോധനം.യു പി സര്‍ക്കാരാണ് തലസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.
ആഘോഷങ്ങള്‍ക്കോ മറ്റു പരിപാടിയുടെ ഭാഗമായോ പടക്കവും വെടിക്കെട്ടുമെല്ലാം ഉപയോഗിച്ചാല്‍ പോലീസിന് സ്വമേധയാ കേസെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ ലക്നൗവില്‍ നടപ്പാക്കുന്ന നിരോധനം വിജയകരമായാല്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് നീക്കം.
INDIANEWS24.COM Lucknow