728-pixel-x-90-2-learn
728-pixel-x-90
<< >>

ലക്ഷ്യം യുവ ഫിലിം മേക്കേഴ്സിനൊരു കൈത്താങ്ങ്‌;പോക്കറ്റ് ഫിലിം മനസ്സുതുറന്ന്‍ സാമീര്‍

സിനിമയെ ഒരു മാധ്യമമായി പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം, ഇത് പറയുമ്പോള്‍ പോക്കറ്റ് ഫിലിംസ് മാനേജിംഗ് ഡയറക്ടര്‍ സാമീര്‍ മോദിക്ക് ഇരട്ടി ആധികാരികതയുണ്ടാകുന്നതില്‍ ഒട്ടും അല്‍ഭുതപ്പെടേണ്ടതില്ല.കാരണം പോക്കറ്റ് ഫിലിംസ് വിതരണക്കാരിലൂടെ യു-ട്യൂബ് കാഴ്ച്ചക്കാരിലെത്തിച്ച ചിത്രങ്ങളുടെ എണ്ണം ഒരു ലക്ഷം വരും.യു-ട്യൂബിന്റെ ഇന്ത്യയിലെ നമ്പര്‍ വണ്‍ വരിക്കാരും പോക്കറ്റ് ഇന്ത്യ തന്നെ.ഇവരിലൂടെ യു-ട്യൂബിന് ഇതേവരെ ലഭിച്ചത് 87 ലക്ഷം കാഴ്ച്ചക്കാരെയാണ്.ദിനംപ്രതി ഒന്നരലക്ഷമായി കാണികളുടെ എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു.

ഷോര്‍ട്ട് ഫിലിംസ്, അനിമേഷന്‍ ഫിലിംസ്, ഡോക്യുമെന്ററികള്‍ തുടങ്ങി സ്വതന്ത്രമായി നിര്‍മ്മിച്ച സൃഷ്ടികള്‍ വിതരണത്തിനെത്തിക്കുന്ന ദൗത്യമാണ് പോക്കറ്റ് ഫിലിംസ് ഏറ്റെടുക്കുന്നത്.ചലച്ചിത്രരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍,സ്വതന്ത്രമായി പലതും കാഴ്ച്ചക്കാരിലെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍,വിദ്യാര്‍ത്ഥികള്‍,യുവാക്കള്‍ ഇങ്ങനെ പല തലത്തില്‍പ്പെട്ടവരും ഒരു ഓപ്പണിങ്ങിനായി അലയുന്നവര്‍ക്ക് അവരുടെ മികവ് ലോകത്തിന് മുന്നിലെത്തിക്കാന്‍ ഒരവസരം.അതാണ് ഈ ചെറുചിത്രങ്ങളുടെ വിതരണത്തിന് പിന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.സൃഷ്ടികള്‍ തലനാരിഴ കീറി പരിശോധിച്ച് വിലയിരുത്തി ചിത്രവുമായെത്തിന്നവരെ നിരുത്സാഹപ്പെടുത്തുന്ന രീതി പോക്കറ്റ് ഫിലിംസിലില്ല.അവതരിപ്പിക്കുന്ന വിഷയത്തില്‍ അപാകതയുണ്ടോയെന്ന് നോക്കും.ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ യോജിച്ചതാണോയെന്ന് പരിശോധിക്കും അത്രമാത്രം.വെറുമൊരു വിനോദം മാത്രമല്ല കൃത്യമായൊരു അവബോധം ജനിപ്പിക്കുകയെന്നതുകൂടി പല സൃഷ്ടികളിലുമുണ്ടെന്നതും വിസ്മരിച്ചുകൂടാത്തതാണ്.

അഞ്ച് കൊല്ലം മുമ്പ് തുടക്കം കുറിച്ച പോക്കറ്റ് ഫിലിംസിന്റെ ചിലവുകള്‍ സ്വന്തംനിലക്ക് തന്നെയാണ് നടത്തുന്നതെന്ന് സാമീര്‍ മോദി പറയുന്നുപിന്നെ ഫിലിംമേക്കേഴ്‌സും ആശയവുമായെത്തുന്നവരും വലിയതോതില്‍ പിന്തുണയ്ക്കുന്നു.ആദ്യമൊക്കെ വലിയ പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും ഇന്ന് പോക്കററ് ഫിലിംസ് വഴി അപ്പ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പ്രതിദിനം 750,000 കാണികള്‍ വരെയുണ്ടേന്ന് സാമീര്‍ അവകാശപ്പെടുന്നു.

അഞ്ച് വര്‍ഷത്തിനിടെ കൈവരിച്ച നേട്ടത്തെ കുറിച്ച് സാമീര്‍ പറയുന്നത് പലരുടെയും സ്വപ്‌നത്തിലേക്ക് സഞ്ചരിക്കാന്‍ ഒരു കൈത്താങ്ങാകാന്‍ സാധിച്ചുവെന്ന് മാത്രം.അതില്‍ സാമ്പത്തികനേട്ടത്തിന്റെ കണക്കുകള്‍ കൂട്ടിക്കിഴിക്കേണ്ടതിന്റെ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.ഇത്തരത്തില്‍ സ്വപ്‌നങ്ങളുമായി സര്‍ഗ്ഗവാസനയോടെ പായുന്ന യുവാക്കള്‍ക്ക് അവരുടെ ചിത്രങ്ങളും ആശയങ്ങളും കാണികളിലെത്തിക്കാന്‍ ഒരു അവസരമുണ്ടാക്കുക, അവര്‍ക്ക് കാഴ്ച്ചക്കാരെ ഉണ്ടാക്കിക്കൊടുക്കുക ഇതാണ് പോക്കറ്റ് ഫിലിംസ് ലക്ഷ്യമിടുന്നത്.

INDIANEWS24 Entertainment Desk

Leave a Reply