728-pixel-x-90-2-learn
728-pixel-x-90
<< >>

ലക്ഷ്മി നായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്‌

തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍ നിന്നാണ് വിലക്കിയിരിക്കുന്നത്.

കോളേജില്‍ ഗുരുതരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നെന്നും അതില്‍  പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ പരിശോധനയിലാണ് വീഴ്ച്ചകള്‍ വ്യക്തമായത്.വിദ്യാര്‍ഥികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചാണ് ഉപസമിതി കോളജ് നേതൃത്വത്തിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്.

INDIANEWS24.COM T V P M

Leave a Reply