728-pixel-x-90-2-learn
728-pixel-x-90
<< >>

ലക്ഷ്മിനായരുടെ മാര്‍ക്കിടല്‍ ജാതിയും മതവും നിറവും നോക്കി

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടന്നിരുന്നത് പ്രിന്‍സിപ്പള്‍ ലക്ഷ്മിനായരുടെ സ്വജനപക്ഷപാതപരാമയ നടപടികളും കൈകടത്തലുമായിരുന്നുവെന്ന് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.ഗുരുതരമായ ചട്ടംലംഘനമാണ് അവര്‍ കോളേജില്‍ നടത്തിയിരുന്നതെന്നും ഇതില്‍ വ്യക്തമാണ്.ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി.

ലക്ഷ്മി നായര്‍ക്ക് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് പരിഗണന നല്‍കിയിട്ടുണ്ട്.ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്കും പ്രത്യേക അധികാരങ്ങളും നല്‍കിയെന്നും ഉപസമിതി കണ്ടെത്തി.ഹാജര്‍ രേഖകളില്‍ കൈകടത്തിയതടക്കം നിരവധി ചട്ടലംഘനങ്ങളാണ് പ്രിന്‍സിപ്പള്‍ പദവി ഉപയോഗിച്ച് നടത്തിയിരിക്കുന്നത്. മെറിറ്റ് അട്ടിമറിക്കപ്പെട്ടു. 50 ശതമാനം ഹാജര്‍ ഉള്ള വിദ്യാര്‍ഥിനിക്ക് ഇന്റേണലിന് 20ല്‍ 19 മാര്‍ക്ക് നല്‍കിയെന്നും മാര്‍ക്ക് നല്‍കിയ രീതി അസ്വാഭാവികമെന്നും ഉപസമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പോലും പ്രിന്‍സിപ്പള്‍ തയ്യാറായില്ല.വിദ്യാര്‍ത്ഥികളോട് മോശമായ ഭാഷയിലാണ് സംസാരിക്കാറുള്ളത്.ജാതിയും മതവും നിറവും രൂപവും വച്ച് വരെ വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതിന് തെളിവ് ലഭിച്ചു.വീഴ്ചകള്‍ക്കുള്ള പ്രധാന ഉത്തരവാദി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ്. തെറ്റായ ഭരണനടപടികള്‍, ഭരണത്തിലെ വീഴ്ചകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

INDIANEWS24.COM T V P M

Leave a Reply