jio 800x100
jio 800x100
728-pixel-x-90
<< >>

ലക്ഷ്മികാന്ത് പര്‍സേക്കര്‍ പുതിയ ഗോവ മുഖ്യമന്ത്രി; കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനൊരുങ്ങി മനോഹര്‍ പരീക്കര്‍

പനാജി:കേന്ദ്ര മന്ത്രിസഭിയില്‍ അംഗമാകാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഒരുങ്ങി.ഇതിനായി അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.മുതിര്‍ന്ന ബി ജെ പി നേതാവ് ലക്ഷ്മികാന്ത് പര്‍സേക്കറാകും ഗോവയുടെ പുതിയ മുഖ്യമന്ത്രി.

മാന്‍ഡ്രേക്കില്‍ നിന്നുള്ള നിയമസഭാ അംഗമായ പര്‍സേക്കര്‍ നിലവില്‍ ഗോവയുടെ ആരോഗ്യമന്ത്രിയാണ്.നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായ നടക്കുന്ന മന്ത്രിസഭാ വികസനത്തോടെ മോഹന്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായേക്കുമെന്നാണ് സൂചന.നിലവില്‍ പ്രതിരോധം കൂടി വഹിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മറ്റൊരു ചുമതല കൂടി നല്‍കിയേക്കുമെന്നും ശ്രുതിയുണ്ട്.മന്ത്രിസഭാ വികസനത്തോടനുബന്ധിച്ച് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഗോവയുടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പരീക്കര്‍ തന്റെ രാജിക്കത്ത് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കൈമാറി.

INDIANEWS24 NATIONAL DESK

Leave a Reply