728-pixel-x-90-2-learn
728-pixel-x-90
<< >>

ലക്ഷങ്ങള്‍ അണിചേര്‍ന്ന് റണ്‍ കേരള റണ്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിന് മുന്നോടിയായുള്ള റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു.തിരുവനന്തപുരത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി.കൊച്ചിയില്‍ മോഹന്‍ലാല്‍, ദിലീപ് ഉള്‍പ്പെടെയുള്ള താരനിരയും പങ്കാളികളായി.തിരവനന്തപുരത്തു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ഫ്‌ളാഗ്ഓഫ്‌ ചെയ്തു.

ദേശീയഗാനം,ദേശീയ ഗെയിംസിന്റെ തീംസോങ്,പ്രതിജ്ഞ എന്നിവയ്ക്ക് ശേഷമാണ് കൂട്ടയോട്ടം തുടങ്ങിയത്. തിരുവനന്തപുരത്ത് സച്ചിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും കൂട്ടയോട്ടത്തില്‍ അണിചേര്‍ന്നു.വിവിധ കേന്ദ്രങ്ങളിലായി കേരളത്തിലുടനീളമുള്ള പതിനായിരക്കണക്കിന് സ്ഥലങ്ങളില്‍ കൂട്ടയോട്ടം നടന്നു.

എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ നടന്‍ മോഹന്‍ലാല്‍ കൂട്ടയോട്ടത്തിന്റെ ഫ്‌ളാഗ്ഓഫ്‌ ചെയ്തു.കായിക, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങി ലക്ഷക്കണക്കിന് പേരാണ് കൂട്ടയോട്ടത്തില്‍ അണിചേര്‍ന്നത്.

INDIANEWS24 SPORTS DESK

Leave a Reply