728-pixel-x-90-2-learn
728-pixel-x-90
<< >>

റൺവേ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊച്ചി വിമാനത്താവളം 2020 മാർച്ച് 28 വരെ പകൽ സമയം അടച്ചിടും

കൊച്ചി:റൺവേ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊച്ചി വിമാനത്താവളം നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ പകൽ സമയം അടച്ചിടും.
വിമാന സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റം:
ഈ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ഇവിടെ നിന്ന് വിമാന സർവ്വീസുകൾ ഉണ്ടാകില്ല എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഈ കാലയളവിൽ ഇൻറർനാഷണൽ ഫ്ലൈറ്റുകളിൽ സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.
സ്പൈസ് ജെറ്റിന്റെ ചെന്നൈ സർവ്വീസ്, എയർ ഇന്ത്യയുടെ ചെന്നൈ സർവ്വീസ്, ഗോ എയറിന്റെ അഹമ്മദാബാദ് സർവ്വീസ്, അലയൻസ് എയറിന്റെ മൈസൂർ സർവ്വീസ് എന്നീ ഡൊമസ്റ്റിക് ഫ്ലൈറ്റുകളും റദ്ദാക്കിയവയിൽ പെടും.
കൗണ്ടറുകളിൽ തിരക്കുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇൻറർനാഷണൽ യാത്രക്കാർക്ക് 4 മണിക്കൂർ മുമ്പും, ഡൊമസ്റ്റിക് യാത്രക്കാർക്ക് 3 മണിക്കൂർ മുമ്പും ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
INDIANEWS24 KOCHI DESk

Leave a Reply