728-pixel-x-90-2-learn
728-pixel-x-90
<< >>

റൗണ്ട് ജയന്‍ എന്ന മാസ് ആക്ഷന്‍ കഥാപാത്രമായി ജയസൂര്യ തൃശൂര്‍ പൂരത്തില്‍

റൗണ്ട് ജയന്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് ജയസൂര്യ തൃശൂര്‍ പൂരം എന്ന സിനിമയില്‍.രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരത്തില്‍ ജയസൂര്യയുടെ നായികയായി സ്വാതി റെഡി എത്തുന്നു.ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുകയാണ് തെലുങ്ക് സുന്ദരി സ്വാതി റെഡ്ഡി. ജയസൂര്യയും സ്വാതിയും ഭാര്യാ- ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് എത്തുന്നുത് . തൃശൂരുകാരിയായിട്ടാണ് ഈ ചിത്രത്തില്‍ സ്വാതി അഭിനയിക്കുന്നത്.ആമേന്‍, നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ഡബിള്‍ ബാരല്‍ എന്നീ മലയാള ചിത്രങ്ങളിലൂടെ നേരത്തേ അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്.ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സ്വാതി ജയസൂര്യയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ടാകും.

Leave a Reply