jio 800x100
jio 800x100
728-pixel-x-90
<< >>

റ്റാറ്റയ്‌ക്കെതിരെ എസ്റ്റേറ്റ് കൈയ്യേറിയെന്ന് കേസ്‌

ഇടുക്കി:മൂന്നാറിലെ എസ്റ്റേറ്റുകള്‍ കൈയ്യേറിയെന്ന പരാതിയില്‍ ടാറ്റയ്‌ക്കെതിരെ പോലീസ് കേസെടുത്തു.ഒമ്പത് എസ്റ്റേറ്റുകളിലെ കൈയ്യേറ്റത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.മൂന്നാര്‍,നെടുങ്കണ്ടം,ദേവീകുളം സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സര്‍ക്കാര്‍ ഭൂമി കൈവശം വച്ച് ധനലാഭം ഉണ്ടാക്കിയതായി കേസില്‍ പറയുന്നു.ടാറ്റ – കണ്ണന്‍ ദേവന്‍ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മൂന്നാറിലെ ഏഴ് എസ്‌റ്റേറ്റുകളും ദേവികുളത്തെ ഗൂഡാര്‍വിള എസ്‌റ്റേറ്റും ശാന്തന്‍പാറയിലെ പെരിയവരൈ എസ്‌റ്റേറ്റും കൈയ്യേറ്റമാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ വി മോഹന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ എം ഡി അടക്കമുള്ളവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.ടാറ്റയുടെ വിശദീകരണം കേട്ട ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

INDIANEWS24.COM Idukki

Leave a Reply