728-pixel-x-90-2-learn
728-pixel-x-90
<< >>

റോസി പൂക്കളുമായി പറന്നിറങ്ങി; ദുബായി പൂക്കളമിട്ട് വരവേറ്റു

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ചരക്കുകടത്തു വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ റോസി എന്ന വിമാനത്തെ ദുബായി എയര്‍പോര്‍ട്ടില്‍ വരവേറ്റത് പൂക്കളമിട്ടുകൊണ്ട്. എമിറേറ്റ്‌സിന്റെ സ്‌കൈ കാര്‍ഗോ ജീവനക്കാര്‍ റണ്‍വേയ്ക്കടുത്ത് വലിയ പൂക്കളം തീര്‍ത്ത് ഹാപ്പി ഓണം എന്ന് എഴുതിവച്ചാണ് ഇന്ത്യയില്‍ നിന്ന്‌ ഓണചരക്കുമായെത്തുന്ന വിമാനത്തിന് സ്വീകരണം നല്‍കിയത്.

ദുബായിയുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ചരക്ക് കടത്തുവിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ ബോയിങ് 777 വിമാനമാണ് റോസി. പേര് പോലെ തന്നെ ചുവന്ന പനിനീര്‍ പൂവിന്റെ ചിത്രം പുറമേക്ക് തീര്‍ത്തതാണ് വിമാനം. ഓണക്കാലത്ത് ചരക്കുകളെത്തിക്കുന്ന കൂട്ടത്തില്‍ ടണ്‍ കണക്കിന് പൂക്കളും ഉണ്ടെന്നത് ഈ വിമാനത്തിന്റെ പേര് കൂടുതല്‍ അന്വര്‍ത്ഥമാക്കുകയാണ്.

ഇന്ത്യയില്‍നിന്ന് ഇതിനകം 2200 ടണ്‍ ഓണസദ്യയ്ക്കുള്ള പച്ചക്കറിയാണ് റോസി വിവിധരാജ്യങ്ങളിലായി എത്തിച്ചിരിക്കുന്നത്. ഇതില്‍ 1700 ടണ്‍ പച്ചക്കറിയും ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു. ഓഗസ്റ്റിലെ ആദ്യ മൂന്ന് ആഴ്ചയിലെ കണക്കാണിത്. ഇനിയുള്ള റോസിയുടെ യാത്രകളില്‍ പൂക്കള്‍ കൂടിയുണ്ടാകും. 14 ബോയിങ് 777 വിമാനങ്ങള്‍ ഉള്‍പ്പെടെ എമിറേറ്റ്‌സിന്റെ സ്‌കൈ കാര്‍ഗോവിന് 260 വിമാനങ്ങളാണുള്ളത്.

INDIANEWS24.COM Gulf Desk

Leave a Reply