റോഷന് ആന്്ഡ്രൂസിന്റെ അടുത്ത ചിത്രമായ നാളെ രാവിലെയില്‍ പൃഥ്വിരാജിന്റെ നായികയായി നൈല ഉഷയെ ഉറപ്പിച്ചു.ഹൗ ഓള്‍ഡ് ആര് യു എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം റോഷന് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥി ബോബി-സഞ്ജയ് ടീമിന്റേതാണ്.
മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് റോഷന് ആന്‍്ഡ്രൂസ് ചിത്രത്തില്‍ ചേരുമ്പോള്‍ നൈല ഉഷയുമായി ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേക കൂടിയുണ്ട്.
വേറെയും ചില പ്രത്യേകതകളുമായാണ് നാളെ രാവിലെ അണിയറയില്‍ ഒരുങ്ങാനിരിക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു സ്വപ്നമാണ് ഈ ചിത്രമെന്ന് സംവിധായകന് പറയുന്നു.അല്‍ഭുതങ്ങളെ പറ്റി മാത്രമുള്ള സിനിമ എന്നല്ലാതെ മറ്റൊന്നും ഈ ചിത്രത്തെ കുറിച്ച് പുറത്തുവിട്ടിട്ടില്ല.ഇതൊരു മുഴുനീള പ്രണയചിത്രമാണ്.വ്യത്യസ്തമായ ലുക്കിലായിരിക്കും പൃഥ്വിരാജ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
ഹൗ ഓള്‍ഡ് ആര് യുവിന്റെ തമിഴ് പതിപ്പിന്റെ ജോലി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ചിത്രമായിരിക്കും ഇതെന്നും പ്രേക്ഷകര്‍ക്കും ഇത് വേറിട്ടൊരു അനുഭവമായിരിക്കുമെന്നും റോഷന് വ്യക്തമാക്കി.എ വി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ വി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.ദിവാകര്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും.
INDIANEWS24.COM Movies