728-pixel-x-90-2-learn
728-pixel-x-90
<< >>

റോയല്‍ മെയില്‍ ഇനി സ്വകാര്യ മേഖലക്ക്:

റോയല്‍ മെയില്‍ സ്വകാര്യല്‍ക്കരിക്കാന്‍ യുകെയിലെ മുന്നണി സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനം എടുത്തു.ഈ തീരുമാനം യഥാര്‍ത്ഥ്യം ആയാല്‍ നൂരുകണക്കിന് ആളുകള്‍ക്ക്  തൊഴില്‍ നഷ്ടപ്പെടും എന്ന് യൂണിയനുകള്‍ മുന്നറിയപ്പ് നല്‍കി.

ലണ്ടന്‍ ഓഹരി വിപണിയില്‍ റോയല്‍ മെയിലിന്റെ ഓഹരി വിറ്റഴിച്ച് സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം സ്വീകരിക്കുവാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.ഇതിനെതിരെ റോയല്‍ മെയിലിലെ തോഴിലാളി യൂണിയനുകള്‍ മാത്രമല്ല ചെറുകിട കച്ചവടക്കാരും രംഗത്ത് വന്നിട്ടുണ്ട്.സര്‍ക്കാര്‍ തീരുമാനുവമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വരും എന്ന് യുണിയന്‍ പ്രതിനിധികള്‍ പ്രഖ്യാപിച്ചു.

എന്നാല്‍ റോയല്‍ മെയിലിനെ സ്വകാര്യവല്‍ക്കരിച്ചാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ അത് കമ്പനിയുടെ വളര്‍ച്ചക്ക് വലിയ ഗുണം ചെയ്യും എന്നാണ് മുന്നണി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ അഭിപ്രായം.

3500 ലധികം വരുന്ന തോഴിലാളികള്‍ക്ക് 10% ഓഹരി സൌജന്യമായി നല്‍കും എന്ന് അധികൃതര്‍ വെക്തമാക്കി .ഇതില്‍ നിന്നും ഓരോ തൊഴിലാളിക്കും 2000 പൌണ്ട് വില വരുന്ന ഓഹരി ലഭിക്കും.  അതെ പോലെ തന്നെ സാധാരണക്കാര്‍ക്കും വിപണിയില്‍ നിന്നും ഓഹരി വാങ്ങാന്‍ കഴിയും.

സ്വകാര്യവല്‍ക്കരണ തീരുമാനം നടപ്പായാല്‍ റോയല്‍ മെയിലിന്റെ ഗ്രാമപ്രദേശങ്ങളിലെ സേവനത്തെ അത് മോശമായ വിധത്തില്‍ ബാധിക്കും എന്ന് യുണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.ഇന്നലെ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്ത‍ പുറത്ത് വന്നത് മുതല്‍ റോയല്‍ മെയില്‍ തോഴിലകളും അവരുടെ കുടുംബാങ്ങളും രോഷാകുലരാണ്.തോഴിലകളുടെ ആശങ്കകള്‍ അകറ്റാതെ തീരുമാനവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരങ്ങള്‍ ഉണ്ടാകും എന്ന് യുണിയനുകള്‍ ആദ്യം തന്നെ പ്രഖ്യാപിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

Leave a Reply