ന്യൂഡല്‍ഹി:റോഡ് അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ബില്ലിന് രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.റോഡ് സുരക്ഷാ ബില്‍ എന്നായിരിക്കും ഇതിന് പേര്.ഇതിനായി 1033 എന്ന ടോള്‍ ഫ്രീ നമ്പരും സൗജന്യ ആംബുലന്‍സ് സേവനവും രോഗികള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മാന്‍ കി ബാത്തിന്റെ പത്താം പതിപ്പിന്റെ ഭാഗമായി നടത്തിയ പ്രഭാഷണത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യത്തെ അമ്പത് മണിക്കൂറിനുള്ളില്‍ തന്നെ സൗജന്യ ചികിത്സ നിര്‍ദ്ദിഷ്ട ബില്ലില്‍ ഉറപ്പുവരുത്തും.രാജ്യത്ത് റോഡപകടങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം.
INDIANEWS24.COM NEWDELHI