തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് പണികള്‍ ഏറ്റെടുത്ത കരാറുകാര്‍ ജി എസ് ടി കുരുക്കിലായതോടെ റോഡ് പണികള്‍ പ്രതിസന്ധിയിലായി. റോഡുകള്‍ പലതും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത നിലയിലായിരിക്കുകയാണ്. മഴക്കാലത്തിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ വകയിരുത്തിയ 300 കോടി രൂപയില്‍ ഇതുവരെ ചിലവഴിച്ചത് പത്ത് ശതമാനം മാത്രം.
റോഡിലെ കുഴിയടക്കലും അറ്റകുറ്റപ്പണിയും യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ്.എന്നാല്‍ റോഡിലെ കുഴിയേക്കാള്‍ അപകടം ജിഎസ് ടി കുരുക്കാണെന്ന നിലപാടിലാണ് കരാറുകാര്‍. റോഡ് പണിക്കുള്ള നാല് ശതമാനം കോമ്പൗണ്ടിംഗ് ജി എസ് ടി വന്നതോടെ നികുതി നിരക്ക് 12 മുതല്‍ 18 ശതമാനം വരെയായി. പണിയേറ്റെടുത്താല്‍ മുതലാകില്ലെന്ന് കണ്ട് കരാറുകാര്‍ പിന്മാറി.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മാത്രം 3000ത്തോളം കരാറുകാരാണ് നിസ്സഹകരണത്തിലേക്ക് നീങ്ങിയത്. ഡിസംബറില്‍ തീര്‍ക്കേണ്ട 60 ശതമാനം പണിയില്‍ ഇതുവരെ തീര്‍ന്നത് 20 ശതമാനം മാത്രം. വലുതും ചെറുതുമായി 5000ത്തോളം പൊതുമരാമത്ത് കരാറുകാരും പണിയേറ്റെടുക്കാനോ ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കാനോ തയ്യാറാകുന്നില്ല.
റോഡുകള്‍ പലതും തകരാറിലായതോടെ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വകുപ്പ് മന്ത്രി മുന്നറിയിപ്പ് നല്കികഴിഞ്ഞു. ചൊവ്വാഴ്ച്ച ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രശ്നപരിഹാരയോഗത്തില് പൊതുമരാമത്ത് കരാറുകാരുടെ പ്രശ്നവും ചെയ്യുമെന്നാണ് അറിയുന്നത്.
INDIANEWS24.COM T V P M