728-pixel-x-90-2-learn
728-pixel-x-90
<< >>

റോഡില്‍ ചോരവാര്‍ന്നു കിടന്നയാള്‍ക്ക് എം എ ബേബി രക്ഷകനായി

കൊച്ചി:റോഡില്‍ വാഹനമിടിച്ച് രക്തം വാര്‍ന്ന് കിടന്നയാളെ അതുവഴിയെത്തിയ സി പി എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം എ ബേബി എം എല്‍ എ. ആശുപത്രിയിലെത്തിച്ചു.കൊച്ചിയിലെ എളംകുളത്താണ് സംഭവം.അജ്ഞാത വാഹനമിടിച്ചു റോഡില്‍ മൃതാവസ്ഥയോളമെത്തിയ ആളെ ഇതിലൂടെ വന്ന എം എ ബേബി സ്വന്തം കാറില്‍ കയറ്റി നഗരത്തിലെ ആശുപയാത്രിയിലെത്തിക്കുകയായിരുന്നു.കൃത്യസമയത്ത് എത്തിച്ചത് നിര്‍ണായകമായെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കുറേ വണ്ടികള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.അതുവഴി പോയ വാഹനങ്ങളിലെ പലരും ഒന്നു നോക്കാന്‍ പോലും കൂട്ടാക്കിയില്ല.ഈ അവസ്ഥയില്‍ അതുവഴിയെത്തിയ എം എ ബേബി രക്ഷയാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

ണ്

INDIANEWS24.COM Kochi

Leave a Reply