728-pixel-x-90-2-learn
728-pixel-x-90
<< >>

റെയില്‍ ബഡ്ജറ്റ് : കേരളത്തിന് ലഭിച്ചത് ചാര്‍ജ്ജ് വര്‍ദ്ധനയും നിരാശയും മാത്രം  

ദില്ലി:റെയില്‍ ബഡ്ജറ്റ് കേരളം വീണ്ടും റെയില്‍വെ പുറമ്പോക്കില്‍ തന്നെ.ബാരാമുള്ള മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റായിരിക്കും ഇതെന്ന് സദാനന്ദഗൗഡ ആമുഖമായി പറഞ്ഞെങ്കിലും കന്യാകുമാരി വരെ ബഡ്ജറ്റ് എത്തിയില്ല എന്ന് കേരളത്തിലെ എം.പി മാര്‍ ഒന്നടങ്കം പറഞ്ഞു.

ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ ,ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ കാര്യത്തില്‍ മാത്രമാണ് കേരളം മറ്റ് സംസ്ഥാങ്ങളുമായി തുല്യത കൈവരിച്ചത്.ഏതോരു സംസ്ഥാനത്തേ ജനങ്ങളെക്കാള്‍ ഇന്ത്യന്‍ റെയില്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ കാത്തിരിക്കുന്ന സ്വദേശ-വിദേശ സ്വകാര്യ മുതലാളിമാരെയാണ് മോഡി സര്‍ക്കാരിന്റെ റെയില്‍ ബഡ്ജറ്റ് കൂടുതല്‍ സന്തോഷപ്പിക്കുന്നത്.

റെയിൽവെയുടെ നടത്തിപ്പ് ഒഴികെയുള്ള മേഖലകളിൽ വിദേശ, സ്വകാര്യ നിക്ഷേപം അനുവദിക്കുമെന്ന് ബജറ്റില്‍ പറയുന്നു. പൊതു സ്വകാര്യ പങ്കാളത്തിമുള്ള കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിലുണ്ട്.

ഇന്ധനവിലയുമായി ബന്ധിപ്പിച്ചുള്ള നിരക്ക് വര്‍ദ്ധന നടപ്പാക്കും.ഇന്ധന വില കൂടിയാല്‍ റെയില്‍ നിരക്കും കൂടുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.ഇന്ധന വില ദിനം പ്രതി കയറിക്കൊണ്ടിരിക്കുന്നത് കൊണ്ട് വര്‍ദ്ധനിവിനെ കുറിച്ച് മാത്രമാണ് റെയില്‍ മന്ത്രി സദാനന്ദ ഗൌഡ പ്രഖ്യാപിച്ചത്.

കേരളത്തിന് ഹൈസ്പീഡ് ട്രെയിനില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.അതേസമയം കാഞ്ഞങ്ങാട് -പാണത്തൂര്‍ ലൈനിനായി  സര്‍വേ നടത്തുമെന്ന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കേരളത്തിനായി കാസര്‍ഗോഡ്-ബൈന്‍ഡൂര്‍ പാസഞ്ചര്‍ ട്രെയിന് മാത്രമാണ് ബജറ്റില്‍ അനുമതിയുള്ളത്.

നടത്തിപ്പ് ഒഴികെയുള്ള മേഖലകളില്‍ വിദേശ നിക്ഷേപം ആകാമെന്ന് റെയില്‍വേ മന്ത്രി അഭിപ്രായപ്പെട്ടു.

RB2015റെയില്‍ ബഡ്ജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍

 • വികലാംഗര്‍ക്കായി ബാറ്ററിയില്‍ ഓടുന്ന കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കും
 • തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സംവിധാനം
 • ഓണ്‍ലൈന്‍ വഴി സീറ്റും കോച്ചും ബുക്ക് ചെയ്യാന്‍ സംവിധാനം
 • റിസര്‍വേഷന്‍ സംവിധാനം ഇ-ടിക്കറ്റ് വഴിയാക്കും
 • പ്ലാറ്റ് ഫോം ടിക്കറ്റും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാത്ത ടിക്കറ്റും ഓണ്‍ലൈനായി ലഭിക്കും
 • അഞ്ച് വര്‍ഷത്തിനിടെ കടലാസ് ഇല്ലാത്ത റെയില്‍വേ ഓഫീസ്
 • കേരളത്തിന് ഹൈസ്പീഡ് ട്രെയിനില്ല
 • ട്രെയിനുകളുടെ അപകടകാരണം പഠിക്കാന്‍ പ്രത്യേക സ്റ്റിമുലേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.
 • ബ്രാന്‍ഡഡ് കമ്പനികളുടെ റെഡി ടു ഈറ്റ് ഭക്ഷണം ട്രെയിനുകളില്‍
 • ഭക്ഷണ ഗുണനിലവാരം മോശമായാല്‍ ലൈസന്‍സ് റദ്ദാക്കും
 • എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഫുഡ് കോര്‍ട്ട്
 • ശുചിത്വം വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കും
 • ട്രെയിനുകളില്‍ ബയോടോയ്ലറ്റുകള്‍ സ്ഥാപിക്കും
 • ട്രെയിനുകളില്‍ യന്ത്രവല്‍കൃത ലോണ്‍ട്രി ഏര്‍പ്പെടുത്തും
 • ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും
 • അള്‍ട്രാ സോണിക് റെയില്‍ ബ്രേക്ക് ഡിറ്റക്ടര്‍ സ്ഥാപിക്കും
 • മൊബൈല്‍ ഫോണ്‍ വഴി ടിക്കറ്റ് നല്‍കാന്‍ സ്വകാര്യ  പങ്കാളിത്തം തേടും
 • റെയില്‍വേയുമായുള്ള പഠനങ്ങളുമായി ബന്ധപ്പെട്ട് റെയില്‍വേ സര്‍വ്വകലാശാല സ്ഥാപിക്കും
 • മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സ്ഥാപിക്കും
 • പണം കിട്ടാന്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെടും
 • മേഖലാ റെയില്‍ ഓഫീസുകള്‍ക്ക് സ്വകാര്യ പങ്കാളിത്തം നേടാന്‍ അധികാരം
 • സാഗര്‍മാലാ പദ്ധതിയിലെ തുറമുഖങ്ങള്‍ ബന്ധിപ്പിക്കാന്‍ 4,0000 കോടിയുടെ റെയില്‍
 • പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍
 • തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും
 • ചരക്ക് ഗതാഗതം മെച്ചപ്പെടുത്താന്‍ പദ്ധതി
 • ചരക്ക് കയറ്റിറക്കത്തിന് യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തും
 • ചരക്ക് ടെര്‍മിനലുകളുടെ ശേഷി കൂട്ടാന്‍ നടപടി
 • സ്വകാര്യ പങ്കാളിത്തത്തോടെ പാഴ്സല്‍ ട്രെയിനുകള്‍
 • പാഴ്സല്‍ സംവിധാനത്തിലെ വരുമാനം കൂട്ടാന്‍ പദ്ധതി
 • പഴങ്ങളും പച്ചക്കറികളും കൊണ്ടു പോകാന്‍ ശീതീകരിച്ച കോച്ചുകള്‍
 • സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി ഒരാള്‍ക്ക് 800രൂപ
 • ആരോഗ്യ  ക്ഷേമ പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിക്കും
 • ആന്ധ്രാ പ്രദേശിനും തെലങ്കാനക്കുമായി പ്രത്യേക പദ്ധതികള്‍
 • മറ്റ് ഗതാഗത സംവിധാനങ്ങളുമായി ട്രെയിനുകളെ ബന്ധിപ്പിക്കും
 • എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടുതല്‍ അനുവദിച്ച സ്റ്റോപ്പുകള്‍ സെപ്റ്റംബര്‍30 വരെ മാത്രം
 • കാഞ്ഞങ്ങാട്- പാണത്തൂര്‍  റോഡിലെ പുതിയ ലൈന് സര്‍വെ
 • മൈസൂര്‍-മടിക്കേരി-കുശാല്‍ നഗര്‍ ട്രെയിന്‍ ഈ വര്‍ഷം
 • 21 പുതിയ എക്സ്പ്രസ് ട്രെയിനുകള്‍
 • അഞ്ച് ജനസാധാരണ്‍ ട്രെയിന്‍ പുതുതായി ഇറങ്ങും
 • രണ്ട് മെമു,എട്ട് പാസഞ്ചര്‍ എന്നിവക്ക് അനുമതി
 • കേരളത്തിന് ഒറ്റ പാസഞ്ചര്‍;ബൈന്‍ഡൂര്‍-കാസര്‍ഗോഡ് പാസഞ്ചര്‍

Leave a Reply