728-pixel-x-90-2-learn
728-pixel-x-90
<< >>

യാത്രക്കിടെ ട്രെയിന്‍ വിഭജിച്ചു: റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബംഗളുരു: യാത്രക്കിടെ ട്രെയിന്‍ രണ്ടു ഭാഗങ്ങളിലേക്ക്  വിഭജിക്കുമെന്ന് ഉദ്യോഗസ്ഥന്‍ മുന്‍കൂട്ടി അറിയിക്കാതിരുന്നതിനാല്‍ യാത്രക്കാരന്  റെയില്‍വേ ടിക്കറ്റ് ചാര്‍ജും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി ഉത്തരവ്. മലയാളിയായ അനൂപ്‌ നായര്‍ക്ക് ബംഗളുരു സ്റ്റേഷനിലുണ്ടായ ദുരനുഭവത്തില്‍ ഉപഭോക്തൃ കോടതിയുടേതാണ് വിധി.

ബംഗളുരുവില്‍ വച്ച് കണ്ണൂര്‍ എക്സ്പ്രസ്സില്‍ കയറാനെത്തിയപ്പോള്‍ ട്രെയിനിന്റെ മുന്‍ ഭാഗത്ത് കണ്ണൂര്‍ എക്സ്പ്രസ്സെന്നും പിന്‍ഭാഗത്ത് കാര്‍വാള്‍  എക്സ്പ്രസ്സെന്നും എഴുതിയിരുന്നതായി കണ്ടു. ആശങ്കയെ തുടര്‍ന്ന് അനൂപ്‌ വണ്ടിയില്‍ കയറിയില്ല. ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടുകയും ചെയ്തു.

ബംഗളുരുവില്‍ നിന്നും കണ്ണൂര്‍, കാര്‍വാള്‍ എക്സ്പ്രസ്സായി പുറപ്പെടുന്ന ട്രെയിന്‍ മംഗലാപുരത്തെത്തി രണ്ടായി വിഭജിച്ച് പകുതി കോച്ചുകള്‍ കണ്ണൂരിലേക്ക് കണ്ണൂര്‍ എക്സ്പ്രസ്സായും ബാക്കിയുള്ളവ കാര്‍വാളിലേക്ക് കാര്‍വാള്‍ എക്സ്പ്രസ്സായും പുറപ്പെടുകയാണ് പതിവ്. ഈ വിവരം റയില്‍വേ ഉദ്യോഗസ്ഥന്‍ കൃത്യമായി യാത്രക്കാരനെ അറിയിക്കാതിരുന്നതാണ് ഉപഭോക്തൃ കോടതി വീഴ്ചയായി കണ്ടത്. ടിക്കറ്റ് തുക മടക്കിനല്‍കാനും നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചിലവിലേക്കായി 2000 രൂപയും നല്‍കാനുമാണ്‌വിധി.

INDIANEWS BANGALURU

Leave a Reply