ന്യൂഡല്‍ഹി:റെയില്‍വേ ടിക്കറ്റ് ഇനിമുതല്‍ ഫോണിലൂടെ റദ്ദാക്കാം.139 എന്ന നമ്പറില്‍ ഡയല് ചെയ്യുമ്പോള്‍ ഒറു പാസ്വേഡ് ലഭിക്കും.ഇത്ത് ടിക്കറ്റ് കൗണ്ടറില്‍ ചെന്ന് വെളിപ്പെടുത്തിയാല്‍ ടിക്കറ്റിന്റെ തുക മടക്കികിട്ടും.
രാത്രി 11 മുതല്‍ രാവിലെ ആറ് മണിവരെയുള്ള ട്രെയ്നുകള്‍ക്ക് മാത്രമാണ് പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാകുക.അതേസമയം ഈ സമയങ്ങളിലല്ലാതെ നിലിവില്‍ നടന്നുവരുന്ന നാല് മണിക്കൂര്‍ ടിക്കറ്റ് ക്യാന്സലേഷന് സമയം ഇനിയും തുടരും.കൗണ്ടറില്‍ നിന്നും ടിക്കറ്റെടുത്തവര്‍ക്ക് മാത്രമാണ് 139 ഡയല് ചെയ്ത് ടിക്കറ്റ് റദ്ദാക്കാന്‍ കഴിയുന്നത്.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഓണ്‍ലൈനിലൂടെ റദ്ദാക്കുന്ന മാര്‍ഗ്ഗം തന്നെ തുടര്‍ന്നും ചെയ്യണം.
INDIANEWS24.COM NEWDELHI