728-pixel-x-90-2-learn
728-pixel-x-90
<< >>

റെയില്‍വേയ്ക്ക് ഇനിമുതല്‍ പ്രത്യേക ബജറ്റ് ഉണ്ടായേക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്കുവേണ്ടി 92 വര്‍ഷമായി തുടര്‍ന്നുവരുന്ന റെയില്‍വേ ബജറ്റ് ഇനിമുതല്‍ ഉണ്ടായേക്കില്ല.റിയില്‍വേബജറ്റ്‌ ഇനിമുതല്‍ പൊതുബജറ്റില്‍ ഉള്‍പ്പെടുന്നതായി മാറിയേക്കും.ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ അഭിപ്രായം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗീകരിക്കുകയായിരുന്നു.

ഈ തീരുമാനം പ്രാബല്യത്തിലായാല്‍ വര്‍ഷംതോറും കേന്ദ്രപൊതു ബജറ്റ് അവതരണത്തിന് മുമ്പായി നടന്നുവരുന്ന റെയില്‍വേ ബജറ്റ് ഇല്ലാതായേക്കും.ഇക്കാര്യത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ധനകാര്യവകുപ്പ് അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്.ആഗസ്റ്റ് 31ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.റെയില്‍വേയും രാജ്യവും ഒരുപോലെ താല്‍പര്യപ്പെടുന്ന തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ തീരുമാനത്തിലൂടെ റെയില്‍വേയുടെ ബാധ്യത കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.ലയനം നടന്നാല്‍ സര്‍ക്കാരിലേക്ക് റെയില്‍വേ നല്‍കുന്ന വാര്‍ഷിക ഡിവിഡന്റും നല്‍കേണ്ടിവരില്ല.

INDIANEWS24.COM NEWDELHI

Leave a Reply