728-pixel-x-90-2-learn
728-pixel-x-90
<< >>

റൂഷ് വാലി ആശുപത്രിക്കെതിരെ 412 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരക്കേസ്

ടൊറന്റോ: കാനഡയിലെ സ്കാര്‍ബാരോയിലുള്ള റൂഷ് വാലി ആശുപത്രിക്കെതിരെ 412 ദശലക്ഷം ഡോളറിന്‍റെ നഷ്ടപരിഹാരക്കേസ്. ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യവിവരങ്ങള്‍ രണ്ട് മുന്‍ജീവനക്കാര്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്.

റൂഷ് വാലി സെന്റിനറിയില്‍ നിന്ന് 8300 രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ആശുപത്രി അധികൃതര്‍ ഈ മാസമാദ്യം വെളിപ്പെടുത്തിയിരുന്നു. 2009നും 2013നുമിടയില്‍ കുട്ടികള്‍ക്ക് ജന്മംനല്‍കിയ അമ്മമാരുടെ വിവരമാണ് കൂടുതലായും ചോര്‍ത്തപ്പെട്ടത്. നവരക്ഷിതാക്കളുടെ ആര്‍ഇഎസ്പി നിക്ഷേപം നേടാന്‍ ഒരു സ്വകാര്യ കമ്പനിയാണ് രണ്ട് ജീവനക്കാരെ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത്‌. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

ആശുപത്രിക്ക് പുറമേ, വിവരങ്ങള്‍ ചോര്‍ത്തിയ ജീവനക്കാര്‍, ഒരു ആര്‍ഇ എസ്പി കമ്പനി, അവിടത്തെ ഒരു ജീവനക്കാരന്‍ എന്നിവരും കേസില്‍ എതിര്‍കക്ഷികളാണ്.

Leave a Reply