728-pixel-x-90-2-learn
728-pixel-x-90
<< >>

റീമ രാജകുമാരി സൗദി സ്‌പോര്‍ട്‌സ്‌ ഫെഡറേഷന്‍ തലപ്പത്തേക്കെത്തുന്ന ആദ്യ വനിത

റിയാദ്: സൗദി സര്‍ക്കാരിന്റെ മറ്റൊരു വിപ്ലവകരമായ നീക്കമായി റീമ ബിന്റ് ബാന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയെ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ തലപ്പത്തേക്ക് നിര്‍ദേശിച്ചു. ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സൗദി സാമ്രാജ്യത്തിന്റെ ക്യാബിനറ്റില്‍ ഉയര്‍ന്ന പദവി ലഭിച്ചതിലൂടെയാണ് റീമ രാജകുമാരി വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മുസ്ലിം രാജ്യങ്ങളില്‍ പുരുഷ മേധാവിത്വത്തിന് കീഴിലായിരുന്ന സ്‌പോര്‍ട്‌സ് വകുപ്പിലാണ് ഇത്തരത്തിലൊരു നീക്കമെന്നത് ശ്രദ്ധേയമാണ്. 2016 ഓഗസ്റ്റില്‍ സൗദി മന്ത്രിസഭയില്‍ പ്രമുഖ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടപ്പോഴും ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരുന്നു റീമ രാജകുമാരി. അമേരിക്കയിലെ മുന്‍ സൗദി അംബാസിഡറായിരുന്ന ബാന്ദര്‍ രാജകുമാരന്റെ മകളാണ് റീമ.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണ് സൗദിയില്‍ പുതിയ തീരുമാനം വന്നിരിക്കുന്നത്. ലൈസന്‍സ് അനുവദിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനുള്ള വിലക്കും നീക്കിയിരുന്നു. ഇതുകൂടാതെ ഇക്കൊല്ലം സൗദിയില്‍ പല ഉന്നത ജോലിയിലെയും ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടത് സ്ത്രീകളായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply