728-pixel-x-90-2-learn
728-pixel-x-90
<< >>

റീത്ത ഭാദുരി ഓര്‍മ്മയായി

കന്യാകുമാരി​ എന്ന ചി​ത്രത്തി​ലെ ‘ചന്ദ്രപളുങ്ക് മണി​മാല മണി​മാല ശംഖുമാലാാ… ശംഖുമാല” എന്ന പാട്ടുകേൾക്കുമ്പോൾ ഏതൊരു മലയാളി​യുടെ മനസി​ലും തെളി​യുന്ന രണ്ട് മുഖങ്ങളുണ്ട്. പൊടി​മീശക്കാരൻ കാമുകന്റെയും നി​ഷ്ക്കളങ്ക മുഖമുള്ള കാമുകി​യുടെയും. കാമുകനെ അവതരി​പ്പി​ച്ച കമൽഹാസൻ മലയാളി​കൾക്ക് ഏറെ സുപരി​ചി​തനാണ്. എന്നാൽ ആ കാമുകി​യെ പി​ന്നെയധി​കം മലയാള സി​നി​മകളി​ൽ കണ്ടി​ട്ടി​ല്ല. ഇനി​ കാണാനുമാകി​ല്ല. റീത്ത ഭാദുരി​ എന്ന അതുല്യ കലാകാരി​ ഒരുപി​ടി​ നല്ല കഥാപാത്രങ്ങൾ ബാക്കി​വച്ച് ചമയങ്ങളി​ല്ലാത്ത ലോകത്തേക്ക് മടങ്ങി​പ്പോയി​. ശംഖുമാലയുമായി​ പ്രേക്ഷകമനസി​ലെത്തി​യ റീത്ത ഭാദുരി​ക്ക് ആദരാഞ്ജലി​കൾ.

ഇന്നലെ രാത്രിയോടെയായിരുന്നു റീത്താ ഭാദുരി (62) അന്തരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെയും ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.​ഹി​ന്ദി, ഗു​ജ​റാ​ത്തി ഭാ​ഷ​ക​ളി​ലാ​യി 71 സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു. സ്റ്റാ​ര്‍ ഭാ​ര​ത് ചാ​ന​ലി​ലെ ‘നിം​കി മു​ഖ്യ’ എ​ന്ന പ​ര​മ്ബ​ര​യി​ലെ മു​ത്ത​ശ്ശി വേ​ഷം റി​ത​യെ പ്രി​യ​ങ്ക​രി​യാ​ക്കി. കും​കും, ചോ​ട്ടി ബാ​ഹു, അ​മ​ന​ത് തു​ട​ങ്ങി​യ നി​ര​വ​ധി ടി​വി പ​രമ്പ​ര​ക​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.kamal reetha

ASHA

Leave a Reply