മുംബൈ:ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിവരുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോനിരക്കില്‍ കുറവു വരുത്തി.നേരത്തെ ഉണ്ടായിരുന്ന എട്ട് ശതമാനം പലിശ ഇതോടെ 7.75 ശതമാനമായി.രണ്ട് വര്‍ഷത്തിനു ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.നാണ്യപ്പെരുപ്പ നിരക്കില്‍ കുറവു വന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചത്.
2012 ഡിസംബറിലാണ് ഏറ്റവും ഒടുവില്‍ റിപ്പോ നിരക്ക് കുറച്ചത്.റിപ്പോ നിരക്ക് കുറഞ്ഞത് ബാങ്ക് വായ്പയുടെ പലിശ നിരക്കും കുറഞ്ഞേക്കും.ഭവന,വാഹന വായ്പകളുടെ പലിശനിരക്കിലും കുറവുണ്ടാകുമെന്നാണ് സൂചന.
INDIANEWS24 BUSINESS DESK