728-pixel-x-90-2-learn
728-pixel-x-90
<< >>

റിസര്‍വ് ബാങ്ക് തീരുമാനം വാഹന വിപണിക്ക് ഉണര്‍വേകും

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്ക് സകല കണക്കുകൂട്ടലുകളും തെറ്റിച്ച് റിപ്പോ നിരക്ക് 0.5 ശതമാനം കുറച്ചതോടെ വാഹനവായ്പ്പയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.ഇന്ത്യയിലെ 65 ശതമാനം വാഹനങ്ങളും വിറ്റഴിക്കപ്പെടുന്നത് ലോണിന്റെ സഹായത്തോടെയാണ്.ഇത്തരത്തില്‍ ഇ എം ഐ എടുക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് അനുവദിക്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് അര ശതമാനം കുറയുന്നത് ബാങ്ക് ലോണുകളുടെ ഇ എം ഐയില്‍ വന്‍ കുറവു വരുത്തും.ഉത്സവകാല സമ്മാനമായും വാഹനനിര്‍മ്മാതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചു കഴിഞ്ഞു.പല ബാങ്കുകളും ഇതിനോടകം വായ്പയ്ക്ക് പലിശ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബി ഐ) വായ്പാ പലിശയുടെ അടിസ്ഥാന നിരക്കില്‍ 40 ബേസിസ് പോയിന്റിന്റെ കുറവു വരുത്തി.9.3ശതമാനമാകും അടിസ്ഥാന പലിശ.അടുത്ത മാസം അഞ്ച് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് അറിയിക്കുകയും ചെയ്തു.

മറ്റു പൊതുമേഖലാ സ്വകാര്യ മേഖലാ ബാങ്കുകളും വായ്പാ പലിശ കുറയ്ക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുത്തേക്കുമെന്നാണ് അറിയുന്നത്.ഉത്സവകാല സീസണിലെ വില്‍പ്പനയുടെകൂടെ പലിശകുറയ്ക്കുന്ന തീരുമാനവും വന്നതോടെ 15 മുതല്‍ 20 ശതമാനം വരെ വാഹനവിപണിയില്‍ വളര്‍ച്ച ഉണ്ടാക്കാനാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

INDIANEWS24.COM Business Desk

Leave a Reply