728-pixel-x-90-2-learn
728-pixel-x-90
<< >>

റിസര്‍വ്വേഷന്‍ ആവശ്യമില്ലാത്ത അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. കൊച്ചുവേളിയില്‍ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിന്‍ 12 മണിക്കൂറിനുള്ളില്‍ മംഗലാപുരത്തെത്തും. കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കില്‍ ടിക്കറ്റെടുത്ത് കയറാവുന്ന അന്ത്യോദയ എക്‌സ്പ്രസാണ് സര്‍വീസ് ആരംഭിച്ചത്. ആര്‍.സി.സിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയ്‌ക്കെത്തുന്ന മലബാറില്‍ നിന്നുള്ളവര്‍ക്കും ബുക്ക് ചെയ്യാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ട്രെയിന്‍ ഏറെ ഗുണകരമാണ്.കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ഗോഹെയ്ന്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു.
എല്ലാ കോച്ചുകളും അണ്‍ റിസര്‍വ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്‌സ്പ്രസ്. സീറ്റ് റിസര്‍വേഷനില്ല.സാധാരണ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും. ആധുനിക എല്‍.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിര്‍മ്മിച്ച ദീനദയാലു കോച്ചുകള്‍ 18 എണ്ണമുണ്ട്.കുടിവെള്ളം,മൊബൈല്‍ റീച്ചാര്‍ജിംഗ്,ലഗേജ് റാക്ക്, ബയോടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.ബക്കറ്റ് സീറ്റുകള്‍ക്ക് പകരം നീളത്തിലുള്ള കുഷ്യന്‍ ബെഞ്ച് സീറ്റുകളാണ്.കൊല്ലം, എറണാകുളം,തൃശൂര്‍,ഷൊര്‍ണൂര്‍,കോഴിക്കോട്,കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.കൊല്ലത്ത് മൂന്ന് മിനിട്ടും തൃശൂരില്‍ രണ്ടു മിനിട്ടും ഷൊര്‍ണൂരില്‍ പത്തു മിനിട്ടും മറ്റ് സ്റ്റേഷനുകളില്‍ അഞ്ച് മിനിട്ട് വീതവും സ്റ്റോപ്പുണ്ട്.ട്രെയിന്‍ നമ്പര്‍ 16355/16356.ശനി,വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും,വെള്ളി,ഞായര്‍ ദിവസങ്ങളില്‍ രാത്രി 8ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലും എത്തും.

JITHESH DAMODAR INDIANEWS24 TVPM

Leave a Reply