മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയവും ഹിറ്റുമായി മാറിയ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിന് മോഹന്‍ലാലിന്റെ ആശംസ.വി രവീന്ദ്രന് നായകനായെത്തി ദൃശ്യ എന്ന പേരിലുള്ള ചിത്രത്തിന്റെ കന്നഡ റീമേക്ക് വമ്പന്‍ ഹിറ്റ് ആയിരുന്നു.തമിഴ് റീമേക്ക് പാപനാസം ബോക്സോഫീസില്‍ വന്ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.ഇതിനിടെയാണ് അജയ് ദേവഗണ്‍ നായകനായി ഹിന്ദിയില്‍ ദൃശ്യം എന്ന പേരില്‍ തന്നെ ചിത്രം റിലീസിന് ഒരുങ്ങിയിട്ടുള്ളത്.ചിത്രം അജയ് ദേവ്ഗണിനും ടീമിനും വന്‍ വിജയമാകട്ടേയെന്നാണ് സൂപ്പര്‍ താരം ആശംസിച്ചിരിക്കുന്നത്.
” എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന മനോഹരമായ തിരക്കഥയാണ് ദൃശ്യത്തിന്റേത്, അജയ് ദേവ്ഗണിനും ടീമിനും വിജയം നേരുന്നു. ഇത് വലിയ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് ” മോഹന്‍ലാല്‍ പറയുന്നു.
നിഷികാന്ത് കമത് ആണ് ഹിന്ദി ദൃശ്യം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണിനു പുറമേ ശ്രിയാ ശരണ്‍, താബു, രജത് കപൂര്‍, ഇഷിതാ ദത്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
INDIANEWS24.COM Movies