728-pixel-x-90-2-learn
728-pixel-x-90
<< >>

റിലീസിംഗില്‍ പുതുചരിത്രവുമായി ‘വര്‍ഷം’; കാനഡയില്‍ പ്രദര്‍ശനം ഞായറാഴ്ച

ടൊറന്റോ: സൂപ്പര്‍താരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം വര്‍ഷം കാനഡയിലും റിലീസ് ചെയ്യും. മിസിസാഗയില്‍ ഞായറാഴ്ച [നവംബര്‍ 9]  ചിത്രം പ്രദര്‍ശനത്തിനെത്തും. കേരത്തില്‍ ചിത്രത്തിന്‍റെ റിലീസിംഗ് വ്യാഴാഴ്ചയാണ്. തൊട്ടടുത്ത വാരം സ്കാര്‍ബറോയിലും പ്രദര്‍ശനമുണ്ട്.

ഇതാദ്യമായാണ് ഒരു മലയാളചിത്രം കാനഡയില്‍ റിലീസ് ചെയ്യുന്നത്. യുഎഇ, യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്‌, ഉഗാണ്ട, ടാന്‍സാനിയ, സാംബിയ, ജപ്പാന്‍, സിംഗപ്പുര്‍ എന്നീ വിദേശരാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒരു മലയാള ചലച്ചിത്രം ഇത്രയേറെ വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ ഓഡിയോ റിലീസ് ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേഷണം ചെയ്തു എന്ന റെക്കോഡും വര്‍ഷത്തിനാണ്.

ഒരു സാധാരണക്കാരന്‍റെ ജീവിതം പ്രമേയമാക്കുന്ന വര്‍ഷത്തില്‍ മമ്മൂട്ടിയുടെ നായികയായി ആശ ശരത് അഭിനയിക്കുന്നു. രഞ്ജിത്ത് ശങ്കറാണ് സംവിധായകന്‍. സന്തോഷ്‌ വര്‍മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്നു.

മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].

Leave a Reply