jio 800x100
jio 800x100
728-pixel-x-90
<< >>

റിലയന്‍സ് ഫൌണ്ടേഷന്‍ 2.5 ലക്ഷം കൊവിഡ്-19 വാക്സിന്‍ ഡോസുകള്‍ കേരളത്തിനു സൗജന്യമായി നല്‍കുന്നു

തിരുവനന്തപുരംകേരള സർക്കാരിന്റെ വാക്സിനേഷൻ ശ്രമങ്ങളെ പിന്തുണച്ചു കൊണ്ട് റിലയൻസ് ഫൗണ്ടേഷൻ സംസ്ഥാനത്തിന്2.5 ലക്ഷം സൗജന്യ കോവിഡ്-19 വാക്സിൻ ഡോസുകൾ നൽകുന്നു.ഇതു അറിയിച്ചുള്ള ഔദ്യോഗിക കത്ത് റിലയൻസ് ഫൗണ്ടേഷനെ പ്രതിനിധികരിച്ച റിലയൻസ്ജിയോ കേരള മേധാവി കെ സി നരേന്ദ്രൻ,റിലയൻസ് റീട്ടെയിൽ കേരള മേധാവി സി എസ് അനിൽ കുമാർ എന്നിവർ ആരോഗ്യ മന്ത്രിവീണ ജോർജിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.റിലയൻസ് ജിയോ പ്രിൻസിപ്പൽ കൺസൾട്ടന്റ് ജോൺ മത്തായി, പ്രിൻസിപ്പൽസ്റ്റേറ്റ് കോർഡിനേറ്റിംഗ് ഓഫീസർ പ്രദീപ് കുമാർ, റിലയൻസ് റിടെയിൽ സ്റ്റേറ്റ് കോർഡിനേറ്റർ കെ ജി ജ്യോതിർഘോഷ് തുടങ്ങിയവരും ഉണ്ടായിരന്നു. കൊച്ചിയിലെത്തുന്ന വാക്സിനുകൾകേരള ആരോഗ്യവകുപ്പ് വഴി വിതരണം ചെയ്യും.

എല്ലാ പൗരന്മാർക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ സമയബന്ധിതമായ പിന്തുണയ്ക്ക് റിലയൻസ് ഫൗണ്ടേഷന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തികോവിഡ്-19നെതിരായ പോരാട്ടത്തിൽനിത അംബാനിയുടെനേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ മുൻപന്തിയിലുണ്ടായിരുന്നു. ടെസ്റ്റിംഗ് മുതൽ ഹെൽത്ത് കെയർ, മെഡിക്കൽ ഓക്സിജൻ, സൗജന്യ ഭക്ഷണം, മാസ്ക് വിതരണം തുടങ്ങിയ സംരംഭങ്ങൾ റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തുടനീളം നടത്തി വരികയാണ്.

മിഷൻ വാക്സിൻ സുരക്ഷയുടെ ഭാഗമായി 10 ലക്ഷത്തിലധികം കോവിഡ്-19 വാക്സിൻ ഡോസുകൾ റിലയൻസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും, നൽകിയിട്ടുണ്ട്. ഇതുവരെ, യോഗ്യരായ എല്ലാ ജീവനക്കാരിലും 98% ത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിൻ നൽകിയിട്ടുണ്ട്.

INDIANEWS24 HEALTH DESK

Leave a Reply