jio 800x100
jio 800x100
728-pixel-x-90
<< >>

റിലയൻസ് ജിയോ വർധിച്ചു വരുന്ന ഇന്റർനെറ്റ് ട്രാഫിക് ആവശ്യം നേരിടുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തയ്യാർ

കൊച്ചി, മാര്ച്ച് 12, 2020 – ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ മീറ്റിംഗിൽ കോവിഡ്-19 നിയന്ത്രണ വിധേയം ആക്കുന്ന സംസ്ഥാന സർക്കാർ നടപടികൾക്കുള്ള വിവിധ നിബന്ധനകൾ കൊണ്ടു വർധിച്ചു വരുന്ന ഇന്റർനെറ്റ് ട്രാഫിക് സംസ്ഥാനത്തു നേരിടാൻ ആവശ്യമായ ഇന്റർനെറ്റ് സംവിധാനങ്ങൾ ഏര്പെടുത്തുവാൻ റിലയൻസ് ജിയോ സന്നദ്ധമാണെന്നു സർക്കാരിനെ അറിയിച്ചു.

ഇന്റർനെറ്റ് ട്രാഫിക് വര്ധിക്കുവാൻ സാധ്യതയുള്ളത് ജീവനക്കാരും, വിദ്യാർത്ഥികളും വീട്ടിലിരുന്നു അവരുടെ ജോലികൾ ഇന്റർനെറ്റ് വഴി നടത്തുന്നതുകൊണ്ടുണ്ടാകുന്ന അധിക ഇന്റർനെറ്റ് ട്രാഫിക് നേരിടേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും ഇന്റർനെറ്റിന്റെ സാങ്കേതിക സംവിധാനം വർധിപ്പിക്കുവാൻ ജിയോ പ്രാപ്തമണ്ണെന്നും കമ്പനി പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു.

ഇന്റർനെറ്റ് ഉപയോഗത്തിൽ ഇപ്പോഴത്തെ സന്ദർഭത്തിൽ ഉണ്ടാകാവുന്ന വർദ്ധിത ആവശ്യം 40% വരെ കൂടുതൽ കൈകാര്യം ചെയ്യുവാൻ ജിയോക്ക് സാധിക്കുമെന്നും അറിയിച്ചു.

എല്ല ദിവസവും അതാതു ദിവസത്തെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഏറ്റക്കുറച്ചിൽ കമ്പനി സംസ്ഥാന ഐ ടി മിഷന് അറിയിക്കുന്നതും, എന്തെങ്കിലും പരിഹാര മാർഗ്ഗം വേണ്ടതുണ്ടെങ്കിൽ നിർവഹിക്കുന്നതുമാണ്.
INDIANEWS24 Business Desk

Leave a Reply