കൊച്ചി:കേരളത്തിലെ12 ജില്ലകളിൽ ഉള്ള 37 റിലയൻസ് പെട്രോൾ പമ്പുകൾഏപ്രിൽ 14 വരെ കോവിഡ്-19 രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ദിവസേന 50 ലിറ്റർ ഇന്ധനം സൗജന്യമായി നൽകും. എറണാകുളം ജില്ലാകളക്ടർ എസ് സുഹാസ് ഈ സേവനം ഉത്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവർ നൽകിയ അംഗീകാരപത്രം ഏതു റിലയൻസ് പെട്രോൾ പമ്പിലും കാണിച്ചാൽ സൗജന്യ ഇന്ധനം ലഭ്യമാകും.
INDIANEWS24 KOCHI DESK