jio 800x100
jio 800x100
728-pixel-x-90
<< >>

റിലയൻസ് കോട്ടയത്ത് പുതിയ സ്മാർട്ട് സൂപ്പർസ്റ്റോർ തുടങ്ങി  

കോട്ടയം:റിലയൻസ് റീട്ടെയിലിൽ നിന്നുള്ള ഒരു വലിയ ഫോർമാറ്റ് സൂപ്പർമാർക്കറ്റ് റിലയൻസ് സ്മാർട്ട് സൂപ്പർസ്റ്റോർ കോട്ടയത്ത് തൈക്കാട്ടു ആർക്കേഡിൽ ആരംഭിച്ചു.
ഇതോടെ കോട്ടയത്ത് പലചരക്ക്,  പഴങ്ങൾ, പച്ചക്കറികൾ, ഡയറി മുതൽ കിച്ചൻവെയർ,ഹോംവെയർ വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഒരേ മേൽക്കൂരയിൽ ലഭ്യമാകുന്നതോടെ ഒരു പുതിയ ഷോപ്പിംഗ് അനുഭവമാണ് റിലയൻസ് സൂപ്പർസ്റ്റോർ നൽകുന്നത്. ഈ പുതിയ സ്റ്റോർ ആരംഭിക്കുന്നതോടെ റിലയൻസ് സ്മാർട്ടിന് കേരളത്തിലുടനീളം 13 സ്റ്റോറുകളാണ് ഇപ്പോൾ ഉള്ളത്.
20000 ചതുരശ്രയടി വിസ്തീർണ്ണമുള്ള സൂപ്പർസ്റ്റോറിൽ ആകർഷകമായ വിലയിൽ ഉത്പന്നങ്ങൾ ലഭ്യമാണ്. ഈ വര്‍ഷം മുഴുവന്‍ എല്ലാ സാധനങ്ങളും മാക്സിമം റിടെയിൽ വിലയെക്കാൾ 5% ഡിസ്കൌന്‍റില്‍ നല്‍കും.1499 രൂപയുടെ സാധനങ്ങള്‍ വാങ്ങുംബോള്‍ ഒരു കിലോ പഞ്ചസാര 9 രൂപ നിരക്കില്‍ ലഭ്യമാകും എന്നതാണു മറ്റൊരു ഓഫര്‍.കൂടാതെ പഴങ്ങള്‍ക്കും പച്ചകറികള്‍ക്കും ഏറ്റവും കുറഞ്ഞ വിലമാത്രമാണ് ഈടാക്കുന്നത്.
INDIANEWS24 Business Desk

Leave a Reply