കൊച്ചി/മുംബൈ:റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) കൊറോണ വൈറസ്ആക്രമണത്തിനെതിരായ രാജ്യത്തിന്റെപോരാട്ടത്തെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലേക്ക് 500 കോടിപ്രഖ്യാപിച്ചു.ഇത് കൂടാതെ മഹാരാഷ്ട്ര,ഗുജറാത്ത് സർക്കാരിന് 5 കോടി രൂപവീതവും നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിസന്ധിയെ ഇന്ത്യ ഉടൻ തന്നെ കീഴടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഈ പോരാട്ടത്തിൽ വിജയിക്കാൻ റിലയൻസ് കുടുംബം ഒറ്റകെട്ടായി രാജ്യത്തിനൊപ്പമുണ്ടെന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു.
COVID 19 മഹാമറിക്കെതിരെ പോരാടാൻ രാഷ്ട്രം ഒത്തുചേരുമ്പോൾ,റിലയൻസ് ഫൗണ്ടേഷൻ എല്ലാ ഇന്ത്യക്കാരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ഹോസ്പിറ്റൽ സ്ഥാപിക്കാൻ ഞങ്ങളുടെ ഡോക്ടർമാരും സ്റ്റാഫും സഹായിച്ചിട്ടുണ്ട്, കൂടാതെ COVID 19 ന്റെ സമഗ്രമായ പരിശോധന,പ്രതിരോധം,ചികിത്സ എന്നിവയിൽ സർക്കാരിനെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി അറിയിച്ചു.
കോവിഡ്-19 പ്രതിരോധിക്കാൻ സർക്കാരിന്റെ പരിശ്രമങ്ങൾക്ക് റിലയൻസിന്റെ സംഭാവന:
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 500 കോടി രൂപ.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 കോടി രൂപ.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 കോടി രൂപ.
ഇന്ത്യയിലെ ആദ്യത്തെ 100 ബെഡ് കോവിഡ് ആശുപത്രി.
പി.പി.ഇ സംരക്ഷണ ഗിയറുകൾ.
50 ലക്ഷം ആവശ്യമുള്ളവർക്ക് ദിവസേന ഭക്ഷണം.
ദിവസേന ഒരു ലക്ഷം മാസ്കുകൾ വീതം നിർമിച്ചു കൊടുക്കുന്നു.
INDlANEWS24 KOCHI