റിയോ ഡി ജനീറോ:ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കായിക മാമാങ്കത്തിന് ബ്രസീലില്‍ തുടക്കമായി.ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെള്ളിയാഴ്ച്ച രാത്രി എട്ടിന് തുടങ്ങുന്ന 31-ാം ഒളിംപിക്സിന്റെ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ സമയം ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയ്ക്കാണ്.
206 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരം കായികതാരങ്ങളാണ് ഇത്തവണത്തെ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്.28 ഇനങ്ങളില്‍ നടക്കുന്ന 306 മത്സരങ്ങള്‍ ഈ മാസം 21ന് മുമ്പ് പൂര്‍ത്തിയാകും.ഉദ്ഘാടന ചടങ്ങിന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തെ ബെയ്ജിംഗ് ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര നയിക്കും.
ഒരുകാലത്ത് ഇന്ത്യയുടെ കുത്തകയായിരുന്ന ഹോക്കിയില്‍ 36 വര്‍ഷത്തെ മെഡല്‍ ക്ഷാമത്തിന് പരിഹാരമേകാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇക്കുറി റിയോയിലേക്ക് പറന്നിരിക്കുന്നത്.ഇവരെ നയിക്കുന്നതാകട്ടെ കൊച്ചിക്കാരനായ പി ആര് ശ്രീജേഷും.നായകനടക്കം 11 മലയാളിതാരങ്ങളാണ് ഹോക്കി ടീമിലുള്ളത്.ബാഡ്മിന്റണ്‍,ഷൂട്ടിംഗ് ബോക്സിംഗ് തുടങ്ങിയവയില്‍ ഇന്ത്യ ഉറച്ച വിശ്വാസമര്‍പ്പിക്കുന്നുണ്ട്.ലണ്ടനില്‍ വെങ്കലമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിലാണ് ഇത്തവണത്തെയും പ്രതീക്ഷ.ശിവ് ഥാപ്പയുടെ ബോക്സിംഗിലും ജിത്തു റായ്, ഗഗന് നാരംഗ് തുടങ്ങിയവരുടെ ഷൂട്ടിംഗിലും ഏറെ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.ഇവര്‍ക്ക് പുറമെ സാനിയ മിര്‍സ,രോഹന് ബൊപ്പണ്ണ,ലിയാണ്ടര്‍ പേയ്സ്,യോഗേശ്വര്‍ ദത്ത്,ട്രിപ്പിള്‍ ജംപിലെ മലയാളിതാരം രഞ്ജിത്ത് മഹേശ്വരി എന്നിവരും ഉള്‍ക്കൊള്ളുന്ന 118 അംഗ ഇന്ത്യന്‍ സംഘമാണ് ലോകകായിക മാമാങ്കത്തിനായി ബ്രസീലില്‍ എത്തിയിട്ടുള്ളത്.
INDIANEWS24.COM Sports Desk