റിയാലിറ്റി താരത്തിന്റെ കൊലപാതകം:മുന്‍ കാമുകി അറസ്റ്റില്‍
കോട്ടയം:റിയാലിറ്റി ഷോ താരത്തെ മര്‍ദ്ദിച്ചു കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ കാമുകി അറസ്റ്റില്‍ .ഇവരുമായി അടുപ്പം പുലര്‍ത്തിയിരുന്ന ലനീഷ്(31)എന്ന മിമിക്രി കലാകാരന് മറ്റൊരു സ്ത്രീയുമായി അടുപ്പത്തില്‍ ആയിരുന്നു.ഇതേ തുടര്‍ന്നു മുന്‍ കാമുകിയായിരുന്ന ശ്രീകല ലിനീഷിനെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു.എന്നാല്‍ ജീവാപായം വരുത്താന്‍ ഇവര്‍ക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.സംഭവത്തെ തുടര്‍ന്നു,ചങ്ങനാശേരിയില്‍ പാറയില്‍ ഭാഗത്തുള്ള പുതുപ്പറമ്പില്‍ ശ്രീകല( 43)ആണ് ഇന്നലെ പോലിസ് പിടിയിലായത്.ഇവര്‍ ഏര്‍പ്പെടുത്തിയ മൂന്നംഗ ക്വട്ടെഷന്‍ സംഘവും അറസ്റ്റില്‍ ആയിട്ടുണ്ട്.
ചൂട്ടുവേലി കവലയ്ക്കു സമീപം നവീന്‍ എന്ന ഹോംനഴ്സിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു ശ്രീകല.കൊല്ലപ്പെട്ട ലിനിഷിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.ഹോംനഴ്സിംഗ് സ്ഥാപനത്തില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് കൊല നടത്തിയത്. കൈയും കാലും തല്ലിയൊടിക്കാന്‍ 25,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതാണ്. കെട്ടിയിട്ട് അടിക്കുന്നതിനിടെ മാരകമായ മുറിവേറ്റ് കൊല്ലപ്പെടുകയായിരുന്നു. ശ്രീകലയുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഏഴ് വര്‍ഷമായി ജെനീഷും ശ്രീകലയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്ത നാളില്‍ ലനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇത് ഇഷ്ടപ്പെടാതിരുന്ന ശ്രീകല ലനീഷിന്റെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.