728-pixel-x-90-2-learn
728-pixel-x-90
<< >>

റിയാദില്‍ ഫര്‍ണിച്ചര്‍ വര്‍ക്‌ഷോപ്പില്‍ തീപ്പിടിത്തം; പത്ത് പേര്‍ മരിച്ചു

റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയിലെ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് പറയുന്നു.

റിയാദില്‍ ബദ്ര്‍ ജില്ലയിലെ മരപ്പണികള്‍ നടത്തുന്ന വര്‍ക് ഷോപ്പിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആളിക്കത്തിയ തീ അല്‍പ്പം കുറയ്ക്കാന്‍ പോലും അഗ്നിശമന ജീവനക്കാര്‍ക്ക് ഏറെ പാടുപെടേണ്ടി വന്നതായാണ് വിവരം.

INDIANEWS24.COM Gulf Desk

Leave a Reply