728-pixel-x-90-2-learn
728-pixel-x-90
<< >>

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ മരണം; പ്രധാനപ്രതി ജോണി പിടിയില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി പിടിയിലായി. തിങ്കളാഴ്ച്ച പുലര്‍ച്ചെ വടക്കാഞ്ചേരിയില്‍ നിന്നാണ് പ്രധാനകൂട്ടാളി രഞ്ജിത്തിനൊപ്പം ജോണി പിടിയിലാകുന്നത്.

കേസില്‍ നേരത്തെ പിടിയിലായ നാല് പേരുടെയും രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് ജോണിയെയും രഞ്ജിത്തിനെയും പിടികൂടാനായത്. ഇരുവരെയും ചാലക്കുടി ഡി വൈ എസ് പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.

ദാരുണ സംഭവത്തില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. രാജീവിന്റെ മകന്‍ അഖിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. രാജീവിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ നല്‍കിയത് ഉദയഭാനുവിന്റെ അറിവോടെയായിരുന്നുവെന്നാണ് മകന്റെ പ്രധാന ആരോപണം. കേസില്‍ രാജീവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ ഇതേവരെ സാധിച്ചിട്ടില്ല. ഞായറാഴ്ച്ചയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇത് പരിഗണിച്ച് കുടുംബാംഗങ്ങളുടെ സൗകര്യത്തിനായി കാത്തിരിക്കുകയാണ് പോലീസ്.

INDIANEWS24.COM TSR

Leave a Reply