728-pixel-x-90-2-learn
728-pixel-x-90
<< >>

റിപ്പബ്ലിക്ദിന പരേഡില്‍ യു എ ഇ സൈന്യവും അണിനിരക്കും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം യു എ ഇ സേന പങ്കെടുക്കും.യു എ ഇ രാജകുമാരന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചടങ്ങിലെ മുഖ്യാതിഥി.ഇതോടനുബന്ധിച്ച് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി വിദേശ രാജ്യത്തിന്റെ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്തത്.അന്ന് ഇന്ത്യന്‍ സൈനത്തിനൊപ്പം ഫ്രഞ്ച് സൈന്യവും രാജ്പഥില്‍ അണിനിരന്നു.ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാദായിരുന്നു മുഖ്യാതിഥി.

INDIANEWS24.COM NEWDELHI

Leave a Reply