728-pixel-x-90-2-learn
728-pixel-x-90
<< >>

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ

വാഷിംഗ്ടണ്‍ഡിസി:ഇക്കൊല്ലം നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ് മത്സരിക്കും.ക്ലീവ്‌ലന്‍ഡില്‍ നടന്ന നാല് ദിവസത്തെ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.1237 വോട്ടുകള്‍ നേടിക്കൊണ്ടാണ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഒരുവര്‍ഷം നീണ്ട കാമ്പയിനു ശേഷമാണ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ വികാരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ കണ്‍വെന്‍ഷനില്‍ അദ്ദേഹത്തിന്റെ നോമിനെതിരായ വികാരമുണ്ടായിരുന്നു.എങ്കിലും അട്ടിമറി ശ്രമങ്ങളൊന്നും വിജയിക്കാതെ ട്രംപ് തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

INDIANEWS24.COM Washington D C

Leave a Reply