728-pixel-x-90-2-learn
728-pixel-x-90
<< >>

റിനൈ ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ കൃഷ്ണലാൽ പോളക്കുളത്ത് നിര്യാതനായി

കൊച്ച: റിനൈ ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ കൃഷ്ണലാൽ പോളക്കുളത്ത് (54) ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി. പാലാരിവട്ടത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് പച്ചാളം ശ്മശാനത്തില്‍ നടന്നു.സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി വന്‍ ജനാവലി അനുശോചനമര്‍പ്പിക്കാനെത്തി.പോളക്കുളത്ത് ഗ്രൂപ്പ് സ്ഥാപകനും പ്രമുഖ   വ്യവസായിയുമായിരുന്ന പരേതനായ പോളക്കുളത്ത് നാരായണന്‍റെയും ദയാവതി നാരായണ ന്‍റെയും മകനാണ്.അനിത കൃഷ്ണലാല്‍ ഭാര്യയും  കൃഷ്ണപ്രിയ ലാല്‍,കൃഷ്ണ നാരായണന്‍ എന്നിവര്‍ മക്കളുമാണ്.ഡോ.കൃഷ്ണനുണ്ണി പോളക്കുളത്ത്,കൃഷ്ണദാസ് പോള ക്കുളത്ത്,കൃഷ്ണലാജി,കൃഷ്ണലീല എന്നിവര്‍ സഹോദരങ്ങളാണ്.
INDIANEWS24 KOCHI DESK

Leave a Reply